മഡിയൻ കൂലോം പാട്ടുത്സവം ഇന്ന് തുടങ്ങും

മഡിയൻ കൂലോം പാട്ടുത്സവത്തിന്റെ ഭാഗമായി നടന്ന തിരുവുടയാട ആറ്റൽ ചടങ്ങ്
കാഞ്ഞങ്ങാട്
മഡിയൻ കൂലോം പാട്ടുത്സവം ഞായർ മുതൽ 15 വരെ നടക്കും. ഞായർ രാവിലെ ഒന്പതിന് പുറത്തെഴുന്നള്ളത്ത്. വൈകിട്ട് തെയ്യം വരവ്. രാത്രി എട്ടിന് കളം വരയ്ക്കൽ. 12 പകൽ 11.30 ന് കാഴ്ചവരവ്, വൈകിട്ട് തെയ്യം വരവ്, രാത്രി ഒന്പതിന് കളം വരയ്ക്കൽ. 13ന് രാവിലെ ഏഴിന് എഴുന്നള്ളിച്ച് വയ്ക്കൽ, തോറ്റം പാട്ട് . 11.30 ന് കാഴ്ച വരവ്. വൈകിട്ട് നാലിനും രാത്രി ഏഴിനും തെയ്യം വരവ് . 14 ന് കളത്തിലരി. 15 ന് സമാപനം.
തിരുവുടയാട ഒരുങ്ങി
കാഞ്ഞങ്ങാട്
മഡിയൻ കൂലോം പാട്ടുത്സവത്തിന്റെ ഭാഗമായുള്ള തലമുറകളായി കൈമാറി വന്ന തിരുവുടയാട ആറ്റൽ ചടങ്ങ് നടന്നു. എല്ലാ ജാതി വിഭാഗങ്ങൾക്കും അവരവരുടെ പ്രത്യേക അനുഷ്ഠാനങ്ങളും ആചാരങ്ങളും നിർവഹിക്കാൻ അവസരം നൽകുന്ന ക്ഷേത്രത്തിൽ പരമ്പരാഗത ചട്ടങ്ങളനുസരിച്ച് മഡിയൻ കുറുപ്പിന്റെ ഭവനത്തിൽ നിന്നും മാറ്റിൽ കഞ്ഞി പശതേച്ച്, ചുവപ്പും കറുപ്പും കരകൾ വച്ച് പിടിപ്പിച്ചാണ് തിരുവുടയാട നിർമിക്കുന്നത്. ഞായറാഴ്‌ച ഉടയാട എഴുന്നള്ളത്തായി ക്ഷേത്രത്തിൽ എത്തിച്ചശേഷം, പ്രത്യേകം സജ്ജമാക്കിയ പീഠത്തിൽ കാളരാത്രിയമ്മയ്ക്ക് അഭിമുഖമായി ദാരികരൂപമുണ്ടാക്കും. തുടർന്നുള്ള മറ്റ് രണ്ട് ദിവസങ്ങളിൽ, കാളരാത്രിയമ്മയുടെയും ക്ഷേത്രപാലകന്റെയും പ്രഭവാലയങ്ങൾക്ക് തിരുവുടയാട ചാർത്തും.










0 comments