ad
Deshabhimani

ശങ്കരംപാടിയിൽ സിപിഐ എം 
പ്രവർത്തകർക്കെതിരെ ബിജെപി ആക്രമണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 12, 2025, 03:00 AM | 1 min read

പടുപ്പ് വോട്ടെടുപ്പ് ദിനത്തിൽ പടുപ്പ് ശങ്കരംപാടിയിൽ സിപിഐ എം പ്രവർത്തകർക്കെതിരെ ബിജെപി സ്ഥാനാർഥിയുടെ നേതൃത്വത്തിൽ അക്രമം. വ്യാഴം വൈകിട്ട് 6.30നാണ് സംഭവം. ശങ്കരംപാടി എഎൽഎംഎൻ എൽപി സ്കൂളിലെ കുറ്റിക്കോൽ പഞ്ചായത്ത്‌ രണ്ടാം വാർഡ് ഒന്നാം ബൂത്തിൽ രാവിലെ മുതൽ ബിജെപി ബൂത്ത് ഏജന്റ് വോട്ടെടുപ്പ് തടസപ്പെടുത്തിയിരുന്നു. സിപിഐ എം പ്രവർത്തകരുടെ ഇടപെടലിൽ വോട്ടെടുപ്പ് സുഗമമായി നടക്കാൻ സംഘർഷം ഒഴിവായി. എന്നാൽ വോട്ടെടുപ്പിനുശേഷം മടങ്ങി പോവുകയായിരുന്ന സിപിഐ എം പ്രവർത്തകരെ ബിജെപി സ്ഥാനാർഥിയുടെ നേതൃത്വത്തിൽ ഹെൽമെറ്റ് കൊണ്ട് തലക്ക് അടിച്ച് മർദ്ദിക്കുകയായിരുന്നു. ബിജെപി ബൂത്ത് ഏജന്റായിരുന്ന പരപ്പയിലെ ഗോപാലകൃഷ്ണൻ, കുറ്റിക്കോൽ പഞ്ചായത്ത്‌ രണ്ടാം വാർഡ് ബിജെപി സ്ഥാനാർഥി പി മണി കാവുങ്കാൽ, പരപ്പയിലെ മിഥുൻ, വൈശാഖ്, അനുരാഗ്, നന്ദകിഷോർ എന്നിവർക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു. മർദ്ദനത്തിൽ തലക്കും താടിക്കും സാരമായി പരിക്കേറ്റ രാഗേഷ് പരപ്പ, മുഹമ്മദ്‌ നെയ്മുദ്ദീൻ, മധു തവനം എന്നിവർ ബേഡകം താലൂക്കാശുപത്രിയിൽ ചികിത്സ തേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home