കളംനിറയുന്നു, ഫാൻസ് മത്സരങ്ങൾ

ലോകകപ്പ് മത്സരത്തെ വരവേൽക്കാൻ തോട്ടിനാട്ട് ചെഗുവേര സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ഫുട്ബോൾ സൗഹൃദ മത്സരത്തിൽ പങ്കെടുത്ത ഫാൻസ് ടീമുകൾ
മടിക്കൈ
ലോകകപ്പ് ഫുട്ബോൾ ആവേശത്തിന് കൊടിയേറ്റി മടിക്കൈയിലെ ക്ലബ്ബുകളും. തെരുവുകളിൽ ഇനി ഫുട്ബോളിന്റെ ഉത്സവക്കാലം. ആരാധകർ നിറഞ്ഞാടുന്ന കോഴിക്കോട്ടെ നൈനാൻ വളപ്പിനൊപ്പം ആവേശം കൊടിയേറ്റി മടിക്കൈ തോട്ടിനാട്ടെ ചെഗുവേര ക്ലബ്ബും. എവിടെയും ഇഷ്ടടീമുകളുടെ ടീമുകളുടെ കൊടിപാറുകയാണ്. ചെഗുവേര സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക കപ്പിനെ സ്വാഗതം ചെയ്ത് നടത്തിയ ഫുട്ബോൾ സൗഹൃദ മത്സരം ആരാധകരുടെ മനം കവർന്നു. ബ്രസീൽ, അർജ്ജന്റീന ഫ്രാൻസ്, പോർച്ചുഗൽ ആരാധകരാണ് കാഞ്ഞങ്ങാട് കൊച്ചൽപ്പള്ളിയിലെ ടർഫിൽ ഏറ്റുമുട്ടിയത്. വാശിയേറിയ സൗഹൃദ മത്സരത്തിൽ അർജന്റീന വിജയികളായി. ബ്രസീൽ ഫാൻസ് റണ്ണറപ്പായി. കാൽപന്തുകളിയെ നെഞ്ചേറ്റിയ ഗ്രാമീണ ക്ലബ്ബുകളുടെ വിവിധങ്ങളായ പരിപാടികളാണ് ലോകകപ്പ് മത്സരത്തെ വരവേൽക്കുന്നത്.










0 comments