ഉദ്‌ഘാടനം നാളെ
കായികതാരങ്ങളേ ഇതിലേ, ഇൻഡോർ സ്‌റ്റേഡിയം റെഡി

ഉദ്‌ഘാടനത്തിനൊരുങ്ങിയ കാഞ്ഞങ്ങാട് ആലാമിപ്പള്ളിയിലെ ഇൻഡോർ സ്‌റ്റേഡിയം
ടി കെ നാരായണൻ
Published on Mar 02, 2026, 02:45 AM | 1 min read
കാഞ്ഞങ്ങാട്
കായികപ്രേമികൾ പ്രതീക്ഷയോടെ കാത്തിരുന്ന കാഞ്ഞങ്ങാട് ഇൻഡോർ സ്‌റ്റേഡിയം റെഡി. ചൊവ്വാഴ്ച ഇ ചന്ദ്രശേഖരൻ എംഎൽഎ നാടിനുസമർപ്പിക്കും. ജില്ലയുടെ കായികപിന്നോക്കാവസ്ഥ മാറ്റാൻ പ്രഭാകരൻ കമീഷൻ ശുപാർചെയ്‌ത കാഞ്ഞങ്ങാട് മിനി ഇൻഡോർസ്‌റ്റേഡിയം 2017–18 വർഷത്തിൽ ഇ ചന്ദ്രശേഖരൻ എംഎൽഎയുടെ ഇടപെടലിലാണ് കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 6 കോടി രൂപയുടെ ഭരണാനുമതി നേടിയത്. വി വി രമേശൻ കാഞ്ഞങ്ങാട് നഗരസഭാ ചെയർമാനായിരിക്കെ ആലാമിപ്പള്ളി ബസ് സ്‌റ്റാൻഡിനുസമീപത്ത് നഗരസഭ നൽകിയ ഒരേക്കർ 60 സെന്റ് സ്ഥലത്ത് മൂന്നുഘട്ടങ്ങളിലായിരുന്നു ഇൻഡോർസ്‌റ്റേഡിയം നിർമിച്ചത്. രണ്ടു നിലയിൽ ഒരുങ്ങിയ സ്‌റ്റേഡിയത്തിന്റെ താഴത്തെ നിലയിൽ ഏഴു വരിയും 6 മീറ്റർ നീളവുമുള്ള ഗാലറി ഇരുവശങ്ങളിലുമായുണ്ട്. മിനി ഇൻഡോർ സ്‌റ്റേഡിയം കെട്ടിടത്തിൽ ബാഡ്‌മിന്റൽ, ബാസ്‌കറ്റ് ബോൾ, ഹാൻഡ് ബോൾ, വോളിബോൾ, കന്പവലി എന്നിവയ്ക്കുള്ള സൗകര്യത്തിനു പുറമേ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഡോർമെറ്ററി സൗകര്യം, ജിംനേഷ്യമൊരുക്കുന്നതിനുള്ള സൗകര്യം, ഓഫീസ് മുറി, കാന്റീൻ സ്‌പേസ് എന്നിവയും ഉൾപ്പെടുത്തി. മൂന്നരക്കോടി രുപ ചെലവിൽ കെട്ടിടത്തിന്റെ സ്‌ട്രക്‌ച്ചർ നിർമാണം പൂർത്തീകരിച്ചു. ഇതിനുശേഷം ഫ്‌ളോറിങ്ങിന് 66,46,200 രൂപയും ടാങ്ക് അനുബന്ധ ഇലക്‌ട്രിക്കൽ പ്രവൃത്തികൾക്കായി 1,0607,514 രൂപയും ചെലവിട്ടു.










0 comments