സ്ഥലംമാറ്റ ഹത്യക്കെതിരെ അധ്യാപകരും ജീവനക്കാരും കലക്‌ടറേറ്റ് മാർച്ച് നടത്തി

സ്ഥലമാറ്റഹത്യയ്‌ക്കെതിരെ എഫ്എസ്ഇടിഒ കലക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ഉദ്‌ഘാടനംചെയ്യുന്നു
കാസർകോട്
മാനദണ്ഡവിരുദ്ധമായി രാഷ്ട്രീയപകപോക്കലിനുവേണ്ടി ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റുന്ന യുഡിഎഫ് സര്‍ക്കാർ നയങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി എഫ്‌എസ്‌ഇടിഒ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളില്‍ മാർച്ചും ധർണയും സംഘടിപ്പിച്ചു. സ്ഥലംമാറ്റംമൂലമുണ്ടായ മാനസിക സംഘര്‍ഷത്തിൽപ്പെട്ട് രണ്ട് ജീവനാണ് നഷ്ടപ്പെട്ടത്. കാസര്‍കോട് സിവിൽ സ്റ്റേഷനിലെ സീനിയർ ക്ലർക്ക് ആശാലത ജീവീതം സ്വയം അവസാനിപ്പിക്കുകയായിരുന്നു. ചൊക്ലിയിലെ ആരോഗ്യ പ്രവർത്തക ദീപാലേഖ കുഴഞ്ഞുവീണു മരിച്ചു. ജീവനെടുക്കുന്ന യുഡിഎഫിന്റെ പ്രതികാര നടപടികൾക്കെതിരെ അതിശക്തമായ പ്രതിഷേധമാണ് അലയടിച്ചത്. കാസര്‍കോട് കലക്‌ടറേറ്റിലേക്ക് നടന്ന മാർച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ഉദ്ഘാടനംചെയ്തു. ടി ദാമോദരൻ അധ്യക്ഷനായി. എഫ്‌എസ്‌ഇടിഒ സംസ്ഥാന ട്രഷറർ എം ഷാജഹാൻ, കെഎസ്ടിഎ സംസ്ഥാന ട്രഷറർ കെ രാഘവൻ, പി കെ വിനോദ്, എൻ കെ ലസിത, വി ജഗദീഷ്, സി എസ് സുമേഷ്, രാജീവൻ ഉദിനൂർ എന്നിവർ സംസാരിച്ചു. കെ ഹരിദാസ് സ്വാഗതവും മധു കരിമ്പിൽ നന്ദിയുംപറഞ്ഞു.









0 comments