ad
Deshabhimani

ഇലക്ട്രിക്‌ വാഹനത്തിൽ ചാർജില്ലേ... ആശുപത്രിയിലേക്ക്‌ വരൂ ഫുള്ളാക്കാം

കുന്പള ജില്ലാ സഹകരണ ആശുപത്രിയിൽ സ്ഥാപിച്ച ഇലക്ട്രിക് വാഹന 
ചാർജിങ്‌ സ്റ്റേഷൻ

കുന്പള ജില്ലാ സഹകരണ ആശുപത്രിയിൽ സ്ഥാപിച്ച ഇലക്ട്രിക് വാഹന 
ചാർജിങ്‌ സ്റ്റേഷൻ

avatar
കെ സി ലെെജുമോൻ

Published on Mar 26, 2026, 02:00 AM | 1 min read

കുമ്പള

ഇലക്ട്രിക്‌ വാഹനങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ചാർജിങ്‌ സ‍ൗകര്യമൊരുക്കി ജില്ലാ സഹകരണ ആശുപത്രി സംഘം. സംഘത്തിന്‌കീഴിലുള്ള കുന്പള, ചെങ്കള, മുള്ളേരിയ ആശുപത്രികളിലാണ്‌ ഇ വി ചാർജിങ്‌ സ്‌റ്റേഷനുകൾ ആരംഭിക്കുന്നത്‌. സോളാർ അധിഷ്ടിത ഇലക്ട്രിക് വാഹന ചാർജിങ്‌ സ്റ്റേഷനുകളാണ്‌ മൂന്നിടത്തും ഉദ്‌ഘാടനത്തിനായി ഒരുങ്ങിയത്‌. സംസ്ഥാനത്തെ സഹകരണ ആശുപത്രികളിൽ ആദ്യത്തെ ചാർജിങ്‌ സ്‌റ്റേഷനാണിത്‌. ജില്ലയിൽ സഹകരണ മേഖലയിലും ആദ്യത്തേതാണ്‌. കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ 37 കിലോവാട്ട്‌ ഫാസ്റ്റ് ചാർജിങ്‌ മെഷീനും മുള്ളേരിയ കോ– - ഓപ്പറേറ്റീവ് മെഡിക്കൽ സെന്ററിൽ 37 കിലോവാട്ട്‌ ഡി സി ചാർജിങ്‌ മെഷീനുമാണുള്ളത്‌. രണ്ടിടത്തും ഒരു കാറും രണ്ട് മുച്ചക്രവാഹനവും ഒരു ഇരുചക്ര വാഹനവും ഒരേസമയം ചാർജ് ചെയ്യാം. ചെങ്കള ഇ കെ നായനാർ ആശുപത്രിയിലാകട്ടെ 67 കിലോവാട്ട്‌ ഡി സി ചാർജിങ്‌ മെഷീൻ സ്ഥാപിച്ചതിനാൽ രണ്ട് കാറും രണ്ട് മുച്ചക്രവാഹനവും ഒരു ഇരുചക്ര വാഹനവും ഒരേസമയം ചാർജ് ചെയ്യാനാകും. ഫാസ്റ്റ് ചാർജിങ്‌ സംവിധാനമാണ് മൂന്നിടത്തുമുള്ളത്‌. 30 മിനിറ്റിനുള്ളിൽ കാറിന്റെ 80 ശതമാനം ചാർജാകും. എസ്‌ബിഐയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അനർട്ടിന്റെ സബ്സിഡിയുമുണ്ട്‌. ഇലക്ട്രിക്‌ വാഹന ഉടമകൾക്ക് ചുരുങ്ങിയ നിരക്കിൽ ചാർജ് ചെയ്യാൻ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home