ad
Deshabhimani

മറ്റാര്‌എൽഡിഎഫ്‌ അല്ലാതെ

വാക്ക്‌ പാലിച്ചു, പാലം വന്നു

തുരുത്തി അച്ചാംതുരുത്തി എന്നിവയെ ബന്ധിപ്പിച്ച്‌ നിർമിച്ച ആറിൽകടവ്‌ പാലം
avatar
പി വിജിൻദാസ്‌

Published on Apr 02, 2026, 02:30 AM | 1 min read

ചെറുവത്തൂർ

എൽഡിഎഫ്‌ വന്നു എല്ലാം ശരിയായെന്ന്‌ അനുഭവത്തിലൂടെ അറിഞ്ഞവരാണ്‌ തീരദേശവാസികൾ. തൃക്കരിപ്പൂർ മണ്ഡലത്തിലെ ആറിൽകടവ്‌, മയിച്ച പാലത്തേര, വഞ്ഞങ്ങമാട്‌ എന്നീ മൂന്ന്‌ പാലങ്ങൾ യാഥാർഥ്യമായപ്പോൾ ജനങ്ങൾ അനുഭവിച്ചറിഞ്ഞതും അതാണ്‌. പുഴ കടക്കാൻ കടത്തുതോണികളെ ഉപയോഗിച്ചിരുന്നവർ, താൽകാലികമായി മരം കൊണ്ട്‌ നിർമിച്ച പാലത്തിലൂടെ ജീവൻ പണയം വച്ച്‌ മറുകര താണ്ടിയവർ എല്ലാം ഇപ്പോൾ ഓർമകളിൽ മാത്രമാണുള്ളത്‌. എം രാജഗോപാലൻ എംഎൽഎ ഇടപെട്ടു വിവിധ പദ്ധതികളിൽ ഉൾപെടുത്തിയാണ് മൂന്നു പാലവും നിർമിച്ചത്. ​ആറിൽകടവ്‌ 
പാലം തുരുത്തി- അച്ചാംതുരുത്തി ദ്വീപുകളെ ബന്ധിപ്പിച്ചുള്ള പാലമാണ് ആറിൽകടവ്. തുരുത്തി, അച്ചാംതുരുത്തി നിവാസികളുടെ ചിരികാല സ്വപ്നമാണ് ഈ പാലം. കേന്ദ്ര റോഡ് ഫണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തി 12 കോടി രൂപ ചെലവഴിച്ചാണ് നിർമിച്ചത്. പാലം തുറന്ന്‌ കൊടുത്തതോടെ ജനങ്ങൾക്കുണ്ടായിരുന്ന യാത്രാ ബുദ്ധിമുട്ടുകൾക്ക്‌ പരിഹാരമായി. ​മയിച്ച പാലത്തേര 
പാലം പുഴക്ക്‌ കുറുകെ തെങ്ങിൽ തടികൾ കൊണ്ടും മരക്കഷണങ്ങൾ കൊണ്ടും നിർമിച്ച നടപ്പാലം. ശക്തമായ മഴ പെയ്‌താൽ ഇത്‌ ഒളിച്ച്‌ പോകും. ഇ‍ൗ അവുഭമാണ്‌ മയിച്ച പാലത്തേര നിവാസികൾക്ക്‌ ഉണ്ടായിരുന്നത്‌. റോഡ്‌ പാലം എന്നത്‌ മാത്രമായിരുന്നു പരിഹാരം. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി ഏഴു കോടി രൂപ ചിവഴിച്ച്‌ ഉഗ്രനൊരു പാലം നിർമിച്ചു. മയിച്ച, കുറ്റിവയൽ, കുണ്ടുപടന്ന, മീൻ കടവ് എന്നീ പ്രദേശത്തുകാർക്ക് ഇപ്പോൾ എളുപ്പത്തിൽ ചെറുവത്തൂർ പട്ടണത്തിലേക്ക് എത്തിച്ചേരാൻ സാധിക്കുന്നതും ഇ‍ൗ പാലം തുറന്നതോടെയാണ്‌. പ്രഭാകരൻ കമീഷൻ റിപ്പോർടിൽ ഉൾപ്പെട്ടിട്ടില്ലാത്ത ഈ പാലം സംസ്ഥാന മന്ത്രിസഭയുടെ പ്രത്യേകാനുമതി വാങ്ങിയാണ് വികസന പാക്കേജിൽ ഉൾപ്പെടുത്തിയത്. ​​വഞ്ഞങ്ങമാട്‌ പാലം അഞ്ച്‌ കോടി രൂപ ചിലവഴിച്ചാണ്‌ നാട്ടുകാരുടെ സ്വപ്‌നപാത ഇടതുപക്ഷ സർക്കാർ പൂർത്തീകരിച്ചത്‌. സുരക്ഷിതമായി വിവിധയിടങ്ങളിലേക്കും അയൽ പ്രദേശങ്ങളിലേക്കും കിലോമീറ്ററുകൾ ചുറ്റി സഞ്ചരിച്ചിരുന്ന കാലം അവർ മറന്നത്‌ പൊള്ള- വഞ്ഞങ്ങമാട് റോഡിൽ മടക്കര പുഴക്ക് കുറുകെ ചെറുവത്തൂരിനെയും കാരിയെയും ബന്ധിപ്പിച്ചുകൊണ്ട്‌ വഞ്ഞങ്ങമാട് പാലം പൂർത്തിയായതോടെയാണ്‌. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home