‘പച്ചത്തെയ്യം’ മികച്ച ഇന്ത്യന്‍ സിനിമ

‘പച്ചത്തെയ്യം’ സിനിമയിൽനിന്ന്‌
വെബ് ഡെസ്ക്

Published on Nov 25, 2025, 03:00 AM | 1 min read

കാസര്‍കോട്

ജില്ലാ പഞ്ചായത്തിന്‌ ക‍ീഴിലുള്ള കുറ്റിക്കോൽ സണ്‍ഡെ തിയറ്റർ തയ്യാറാക്കിയ ‘പച്ചത്തെയ്യം' രാമേശ്വരം അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച ഇന്ത്യന്‍ സിനിമ. മത്സരത്തിനെത്തിയ 180 സിനിമകളില്‍ നിന്നാണ്‌ പച്ചത്തെയ്യം തെരഞ്ഞെടുക്കപ്പെട്ടത്. നടന്മാരായ അനൂപ് ചന്ദ്രനും ഉണ്ണിരാജ് ചെറുവത്തൂരും ഉൾപ്പെടെയുള്ളവരും 19 കുട്ടികളും കഥാപാത്രങ്ങളായി. കഴിഞ്ഞ ജനുവരിയില്‍ സംഘടിപ്പിച്ച മൂന്നുദിവസത്തെ അഭിനയ പരിശീലനത്തില്‍ നിന്നാണ് കുട്ടികളെ തെരഞ്ഞെടുത്തത്. മൊബൈല്‍ ഗെയിമിന് അടിമപ്പെടുന്ന കുട്ടികളിൽ നാടന്‍ കളികള്‍ കൊണ്ട് പ്രതിരോധം തീര്‍ക്കുന്നതുമാണ് പ്രമേയം. നാട്ടിന്‍പുറങ്ങളിലെ ക്ലബുകളിൽ ചിത്രത്തിന്റെ പ്രദർശനം സംഘടിപ്പിച്ച്‌ വരികയാണ്‌. ഗോപി കുറ്റിക്കോലാണ് തിരക്കഥയും സംവിധാനവും. മനോജ് കെ സേതുവാണ്‌ ഛായാഗ്രഹണവും എഡിറ്റിങും. അനൂപ്രാജ് ഇരിട്ടി അസോസിയേറ്റ് ഡയരക്ടരായും ജി സതീഷ് ബാബു ക്രിയേറ്റീവ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. സുനില്‍ പുലരിയാണ് സ്റ്റില്‍സ്. ജില്ലയിലെ കുടുംബൂര്‍ ഗ്രാമമായിരുന്നു പ്രധാന ലൊക്കേഷന്‍. കഴിഞ്ഞ വര്‍ഷത്തെ ജില്ലാ യുവജനോത്സവത്തില്‍ മികച്ച നടനായ ധാര്‍മിക് കാടകം, ശ്രീഹരി, പാര്‍വണ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. 15 ദിവസമായിരുന്നു ചിത്രീകരണം. ജില്ലാ പഞ്ചായത്ത് കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ചിത്രം നിര്‍മിച്ചത്. അഹമ്മദാബാദ് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്കും ഡിസംബറില്‍ ബീഹാറില്‍ നടക്കുന്ന ജാജാ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home