എച്ച് കെ ദാമോദരന് യാത്രാമൊഴി

എച്ച് കെ ദാമോദരന് കാഞ്ഞങ്ങാട്‌ ട‍ൗൺഹാളിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ്‌ചന്ദ്രൻ  അന്ത്യോപചാരമർപ്പിക്കുന്നു
വെബ് ഡെസ്ക്

Published on Sep 30, 2025, 03:00 AM | 1 min read

​കാഞ്ഞങ്ങാട്

എഴുത്തുകാരനും ഗ്രന്ഥശാല പ്രവർത്തകനുമായിരുന്ന എച്ച് കെ ദാമോദരന് നാടിന്റെ യാത്രാമൊഴി. വീട്ടിലും കാഞ്ഞങ്ങാട് നഗരസഭാ ടൗൺഹാളിലും പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള നൂറുകണക്കിനാളുകൾ അന്ത്യാഞ്‌ജലി അർപ്പിച്ചു. ട‍ൗൺഹാളിൽ സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം കെ പി സതീഷ്ചന്ദ്രൻ പാർടി പതാക പുതപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ വി വി രമേശൻ, കെ വി കുഞ്ഞിരാമൻ, ജില്ലാ കമ്മറ്റിയംഗങ്ങളായ സി പ്രഭാകരൻ, പി ബേബി, വി കെ രാജൻ, പി കെ നിഷാന്ത്, കാഞ്ഞങ്ങാട്‌ ഏരിയാ സെക്രട്ടറി കെ രാജ്മോഹനൻ, എളേരി ഏരിയാസെക്രട്ടറി എ അപ്പുക്കുട്ടൻ, നീലേശ്വരം ഏരിയാ സെക്രട്ടറി എം രാജൻ, സിപിഐ ജില്ല സെക്രട്ടറി സി പി ബാബു, നഗരസഭാ ചെയർപേഴ്‌സൺ കെ വി സുജാത, കേരള പൂ‍രക്കളി അക്കാദമി ചെയർമാൻ കെ കുഞ്ഞിരാമൻ, നീലേശ്വരം നഗരസഭാ വൈസ്‌ ചെയർമാൻ പി പി മുഹമ്മദ്‌ റാ-ഫി, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ്‌ കമ്മിറ്റി അംഗം പി വി കെ പനയാൽ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി പ്രഭാകരൻ, പ്രസിഡന്റ്‌ പി ദിലീപ് കുമാർ തുടങ്ങിയവർ അന്ത്യോപമചാരമർപ്പിച്ചു. ഹൊസ്‌ദുർഗ്‌ പൊതുശ്‌മാശനത്തിൽ സംസ്‌കരിച്ചു. സർവകക്ഷി അനുശോചനയോഗത്തിൽ എം വി ബാലൻ അധ്യക്ഷനായി. കെ വി സുജാത, കെ രാജ്മോഹൻ, പി കെ നിഷാന്ത്, ഡോ. പി പ്രഭാകരൻ, പി വേണുഗോപാലൻ, കാറ്റാടി കുമാരൻ, കെ പി മോഹനൻ, എൻ ബാലകൃഷ്ണൻ, പി പി രാജു, ചന്ദ്രൻ കൊക്കാൽ, കെ അമ്പാടി, മഹമൂദ് മുറിയനാവി, എ ശബരീശൻ, കെ വി ജയപാൽ, സന്തോഷ് കുശാൽ നഗർ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home