ad
Deshabhimani

നീലേശ്വരം പഴയപാലം അപകടത്തിൽ

പരിഹാരം ലളിതം പാലം പൊളിച്ച്‌ മാറ്റിപ്പണിയണം

നീലേശ്വരം പഴയ പാലത്തിന്റെ അടിഭാഗത്ത് ഗർഡറിനടിയിൽ കോൺക്രീറ്റ് തകർന്ന നിലയിൽ
avatar
സുരേഷ്‌ മടിക്കൈ

Published on Apr 24, 2026, 02:30 AM | 1 min read

നീ​ലേ​ശ്വ​രം

​ദേ​ശീ​യ​പാ​താ വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി നീ​ലേ​ശ്വ​രം പു​ഴ​യിലെ പ​ഴ​യ​പാ​ലം പൊ​ളി​ച്ച് പു​തി​യ​ത്‌ പ​ണി​യണമെന്ന ആവശ്യം ശക്തം. 2023 ൽ തന്നെ പൊതുമരാമത്ത് വകുപ്പും ഉൾനാടൻ ജലഗതാഗത വകുപ്പും ചേർന്ന് പാലം പൊളിച്ച് പുതിയത്‌ നിർമിക്കാൻ തീരുമാനമെടുത്തതാണ്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സെ​ക്ര​ട്ട​റി കെ എസ് ബി​ജു ഇതുസംബന്ധിച്ച് ഉത്ത​ര​വ് ഇറക്കിയതുമാണ്. ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​ത​ വ​കു​പ്പി​ന്റെയും ദേ​ശീ​യ​പാ​ത വിഭാഗത്തിന്റെയും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ 2023 സെ​പ്റ്റം​ബ​ർ 18ന് ​പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സെ​ക്ര​ട്ട​റി കെ എ​സ് ബി​ജു​വി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്തി​യ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. ദേ​ശീ​യ​പാ​ത​യി​ൽ നീലേശ്വരം പ​ഴ​യപാ​ലം പൊ​ളി​ച്ച് പു​തി​യ​ത് പ​ണി​യാ​നും കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാആ​ശു​പ​ത്രി​ക്ക് സമീപം തോ​യ​മ്മ​ലി​ൽ പു​തി​യ​പാ​ലം പ​ണി​യാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചിരുന്നു. ദേശീയപാത വിഭാഗത്തിന്റെ മാ​ർ​ഗ​രേ​ഖ അ​ടി​സ്ഥാ​ന​മാ​ക്കി പാലം പ​ണി​യു​ന്ന​തി​ന്റെ ചെ​ല​വ് ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​ത​ വ​കു​പ്പ് വ​ഹി​ക്കാ​നും പ്ലാ​നും എ​സ്റ്റി​മേ​റ്റും ദേശീ​യ​പാ​ത വിഭാഗം ത​യാ​റാ​ക്കാ​നു​മാ​ണ് യോ​ഗം ​തീ​രു​മാനിച്ചിരുന്നത്. ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ഡ​യ​റ​ക്ട​ർ, ചീ​ഫ് എ​ൻ​ജി​നീ​യ​ർ, കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ ഡി​വി​ഷ​ൻ ഓ​ഫീസ​ർ​മാ​ർ, ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി റീ​ജ്യണ​ൽ ഓ​ഫീ​സ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. 1957ൽ നിർമിച്ച അപകടാവസ്ഥയിലുള്ള പഴയ പാലം പൊളിച്ച് പുതിയത് പണിയില്ല എന്നതാണ് ദേശീയപാത അതോറിറ്റിയുടെ നിലപാട്. പഴയപാലത്തിന്റെ അടിഭാഗം ദ്രവിച്ച നിലയിലാണ്. പാലത്തിന് മുകളിലൂടെ വാഹനത്തിൽ സഞ്ചരിക്കുമ്പോൾ കുലുക്കമുണ്ടെന്ന്‌ യാത്രക്കാരും പറയുന്നു. അടിഭാഗത്ത് പലയിടത്തും കോൺക്രീറ്റ് അടർന്ന് വീണിട്ടുണ്ട്. കൂടുതൽ ഭാരവാഹനങ്ങൾ ഇതുവഴി വരാൻ തുടങ്ങിയാൽ പാലം തകരാനും സാധ്യതയുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home