ad
Deshabhimani

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

പുല്ലൂരിൽ കാറിലുണ്ടായ തീപിടിത്തം അഗ്നിരക്ഷാ സേന അണക്കുന്നു
വെബ് ഡെസ്ക്

Published on Jul 21, 2025, 03:01 AM | 1 min read

പുല്ലൂർ

പുല്ലൂരിൽ ഓടിക്കൊണ്ടരുന്ന കാറിന് തീപിടിച്ചു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. പുല്ലൂർ തട്ടുമ്മലിലെ ശ്യാംജിത്തിന്റെ കാറിനാണ് തീപിടിച്ചത്. ശ്യാംജിത്ത് മാത്രമേ കാറിലുണ്ടാ യിരുന്നുള്ളൂ. തട്ടുമ്മലിലേക്ക് പോകാൻ കാർ പുല്ലൂർ അടിപ്പാതയിലേക്ക് തിരിക്കുമ്പോൾ വാഹനത്തിന്റെ മുൻഭാഗം ബോണറ്റിൽ തീ പടരുകയായിരുന്നു. ശ്യാംജിത്ത് ഉടൻ കാറിൽ നിന്ന് ചാടിയിറങ്ങി. നാട്ടു കാരുടെ സഹായത്തോടെ കാർ അടിപ്പാതക്ക് പുറത്തെത്തിച്ചു. കാഞ്ഞങ്ങാട് നിന്ന് അഗ്നിരക്ഷാസേനയും എത്തി. മഴയുണ്ടായിരുന്നതിനാൽ കാറിലെ തീ താനെ അണഞ്ഞു. അഗ്നിരക്ഷാസേനയെത്തി ബോണറ്റ് തുറന്നപ്പോൾ പുക ഉയരുന്നുണ്ടായിരുന്നു. വെള്ളം ഉപയോഗിച്ച് പുക അണച്ചു. ബോണറ്റിനകത്തെ യന്ത്രസാമഗ്രികളും വയറുകളും പൂർണമായും കത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home