പുതിയ ഉദയത്തിനായി ഉദുമ

നാരായണൻ കരിച്ചേരി
Published on Nov 23, 2025, 11:10 PM | 1 min read
ഉദുമ അടിത്തട്ടിലിറങ്ങി പ്രവർത്തിച്ചതിനാൽ വിജയം കെെപ്പിടിയിൊലൊതുക്കിയ ഉഉദാഹരണങ്ങൾ ഏറെയുണ്ട് ജില്ലപഞ്ചായത്ത് ഉദുമ ഡിവിഷനിൽ എൽഡിഎഫിന് പറയാൻ. ഒരുവോട്ടുപോലും വിധിനിർണയിക്കാവുന്ന വാശിയേറിയ പോരാട്ടത്തിലാണ് ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനിലെങ്കിലും ഇത്തവണ വിജമുറപ്പെന്നാണ് എ്ൽഡിഎഫ് പ്രവർത്തകർ പറയുന്നത്. വികസനവും മുന്നണി സമവാക്യവും രാഷ്ട്രീയ സാഹചര്യവും ഇത്തവണ സജീവ ചർച്ചാവിഷയമാവുന്നു. ബേക്കൽ പുതിയ ഡിവിഷനായതോടെ ഉദുമയിൽനിന്ന് ചില ഭാഗങ്ങൾ ഒഴിവാകുകയും കൂടിച്ചേരുകയും ചെയ്തിട്ടുമുണ്ട്. ചെമ്മനാട്, ഉദുമ പഞ്ചായത്തുകളിലെ 32 വാർഡുകളാണ് ജില്ലാ പഞ്ചായത്ത് ഡിവിഷനിൽപ്പെടുക. ഇതിൽ ചെമ്മനാട്ടെ 18 വാർഡുകളും ഉദുമയിലെ 14 വാർഡുകളും ഉൾപ്പെടും. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിൽ ചെമ്മനാടിലെ തെക്കിൽ, കളനാട്, മേൽപറമ്പും ഉദുമയിലെ പാലക്കുന്ന്, ഉദുമ ഡിവിഷനുകളാണ് പരിധി. പ്രൊഫഷണൽ ഗായികയും കലാകാരിയും ജീവകാരുണ്യ പ്രവർത്തകയുമായ ആയിഷത്ത് റഫയാണ് ഐഎൻഎൽനിന്നുള്ള എൽഡിഎഫ് സ്ഥാനാർഥി. മഹിള കോൺസ് ജില്ലാ വൈസ് പ്രസിഡന്റും ഉദുമ പഞ്ചായത്ത് സഹകരണ സംഘം സെക്രട്ടറിയുമായ സുകുമാരി ശ്രീധരനാണ് യുഡിഎഫ് സ്ഥാനാർഥിയും ബിജെപി മണ്ഡലം സെക്രട്ടറി സൗമ്യപത്മനാഭൻ എൻഡിഎ സ്ഥാനാർഥിയുമാണ്. പാർട്ടിയിലെ തമ്മിൽതല്ലും കാലങ്ങളായി ഡിവിഷനെ പ്രതിനിധീകരിക്കുന്ന കോൺഗസിന്റെ വികസന വിരുദ്ധ സമീപനവും ഇത്തവണ യുഡിഎഫ് സ്ഥാനാർഥിക്ക് കനത്ത വെല്ലുവിളിയാണ്. വീടിനടുത്ത് താമസിക്കുന്ന മഹിള കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റിനെ താനോ, മണ്ഡലം കമ്മിറ്റിയൊ അറിയാതെയാണ് ജില്ലാ പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർഥിയാക്കിയെന്നാരോപിച്ച് കോൺഗ്രസ് ഉദുമ മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജിവച്ചതും യുഡി എഫിന് കനത്ത പ്രഹരമായി.






![ylno2;]yyH](https://images-prd.deshabhimani.com/kumily-1763917912868-eeec18a0-fce3-4fcc-935a-6ceb5ec5509c-360x209.webp)


0 comments