ad
Deshabhimani

വിശപ്പിന് ആശ്വാസമായി ‘കനിവ്‌’

മാരായമുട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ-്-പിസി) യൂണിറ്റ് ‘കനിവ് ’ 
പദ്ധതി മാരായമുട്ടം സി ഐ സജീവ്  ഉദ്ഘാടനം ചെയ്യുന്നു

മാരായമുട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ-്-പിസി) യൂണിറ്റ് ‘കനിവ് ’ 
പദ്ധതി മാരായമുട്ടം സി ഐ സജീവ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 25, 2026, 04:51 AM | 1 min read

മാരായമുട്ടം

സഹപാഠികളുടെ വിശപ്പിന്റെ വേദനയ്ക്ക്‌ ആശ്വാസമായി കനിവിന്റെ കരംനീട്ടി മാരായമുട്ടം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ്-പിസി) യൂണിറ്റ്. ‘കനിവ്’ എന്ന പേരിൽ ആരംഭിച്ച പദ്ധതി വിദ്യാർഥികൾക്ക്‌ സഹജീവി സ്നേഹത്തിന്റെയും കരുതലിന്റെയും സന്ദേശം പകരുന്നതാണ്‌. ആവശ്യമുള്ള സഹപാഠിക്കായി ഒരു പ്രഭാതഭക്ഷണപ്പൊതികൂടി കൊണ്ടുവരുന്ന പദ്ധതിയാണിത്‌. സ്കൂൾ കവാടത്തിനുസമീപം സ്ഥാപിച്ച പ്രത്യേക പെട്ടിയിൽ ഇവ നിക്ഷേപിക്കുന്നു. ഇതിൽനിന്ന്‌ ആവശ്യമുള്ള വിദ്യാർഥികൾക്ക് പ്രഭാതഭക്ഷണം ലഭ്യമാക്കുന്നു. ചില കുട്ടികൾ പ്രഭാതഭക്ഷണം കഴിക്കാതെയാണ് ക്ലാസുകളിലെത്തുന്നതെന്ന്‌ മനസ്സിലായതോടെയാണ്‌ "കനിവി’ന്‌ രൂപംനൽകിയത്. വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, പൂർവവിദ്യാർഥികൾ എന്നിവർ ഇത്‌ ഏറ്റെടുത്തു. പദ്ധതിയുടെ ഉദ്ഘാടനം മാരായമുട്ടം സി ഐ സജീവ് നിർവഹിച്ചു. പിടിഎ പ്രസിഡന്റ് രജികുമാർ അധ്യക്ഷനായി. എച്ച്‌എം വി വി വിലോലത, പ്രിൻസിപ്പൽ ബിന്ദുറാണി, സജികുമാർ, പ്രിൻസ് ജയകുമാർ, നന്ദിനി, വസന്തകുമാരി തങ്കച്ചി, ഡോ. സൗദീഷ് തമ്പി, രാഖി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home