ad
Deshabhimani

കെഎസ്ടിഎ ജില്ലാ സമ്മേളനം: ലോഗോ പ്രകാശിപ്പിച്ചു

കെഎസ്ടിഎ ജില്ലാ സമ്മേളനത്തിന്റെ ലോഗോ സംസ്ഥാന സെക്രട്ടറി കെ രാഘവൻ ജില്ലാ സെക്രട്ടറി ടി പ്രകാശന് നൽകി പ്രകാശിപ്പിക്കുന്നു
വെബ് ഡെസ്ക്

Published on Dec 15, 2025, 03:00 AM | 1 min read

കാസർകോട്‌ കെഎസ്ടിഎ ജില്ലാ സമ്മേളനം ജനുവരി മൂന്ന്‌, നാല്‌ തീയതികളിൽ കാറഡുക്ക കർമംതൊടി കാവേരി ഓഡിറ്റോറിയത്തിൽ നടക്കും. സമ്മേളനത്തിന്റെ ലോഗോ പ്രകാശിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ രാഘവൻ ജില്ലാ സെക്രട്ടറി ടി പ്രകാശന് നൽകിയാണ്‌ പ്രകാശനം നിർവഹിച്ചത്‌. സംസ്ഥാന നിർവാഹക സമിതിയംഗം കെ ഹരിദാസ്, സംസ്ഥാന കമ്മിറ്റി അംഗം എൻ കെ ലസിത, ജില്ലാ പ്രസിഡന്റ്‌ യു ശ്യാംഭട്ട് എന്നിവർ സംബന്ധിച്ചു. ജില്ലാ ട്രഷറർ കെ വി രാജേഷാണ് ലോഗോ തയ്യാറാക്കിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home