ad
Deshabhimani

വെർച്വലായി കണികാ പരീക്ഷണം

മിന്നൽമുതൽ 
ബിഗ്‌ ബാങ്ങുവരെയുണ്ട്‌

ക്വാണ്ടം ശതാബ്ദി  പ്രദർശനത്തിൽ വിദ്യാർഥികൾ വെർച്വൽ റിയാലിറ്റിയിലൂടെ കണികാ പരീക്ഷണം കാണുന്നു
വെബ് ഡെസ്ക്

Published on Jan 05, 2026, 03:00 AM | 1 min read

കാഞ്ഞങ്ങാട്‌

ടൺ കണക്കിന്‌ ഭാരമുണ്ടായിരുന്ന ആദ്യകാല കംപ്യൂട്ടറിൽനിന്ന്‌ ചെറിയ നാനോ ചിപ്പുകളിലേക്കുള്ള ശാസ്‌ത്രത്തിന്റെ ജൈത്രയാത്ര വിശദീകരിച്ചാണ്‌ ഓരോ സ്‌റ്റാളും കണികാസിദ്ധാന്തത്തിലേക്ക്‌ ക്വാണ്ടം ശതാബ്ദി പ്രദർശനത്തിൽ സന്ദർശകരെ കൂട്ടിക്കൊണ്ടുപോകുന്നത്‌. ആവർത്തനപ്പട്ടിക, ആറ്റം ഘടന, ഓർബിറ്റൽ തിയറി, സബ് ആറ്റോമിക് പാർട്ടിക്കിളുകൾ, സെമികണ്ടക്ടറുകൾ തുടങ്ങിയവയും ഫ്ലൂറസൻസ്, സൂപ്പർ ഫ്ലൂയിഡിറ്റി, സൂപ്പർ കണ്ടക്ടിവിറ്റി തുടങ്ങിയ ക്വാണ്ടം പ്രതിഭാസങ്ങളും സാങ്കേതികവിദ്യകളും ശാസ്ത്രജ്ഞരുടെ സംഭാവനകളുമെല്ലാം എക്സിബിറ്റുകളും മോഡലുകളുമായി പ്രദർശനത്തിലുണ്ട്‌. മിന്നലിനുപിന്നിലെ രഹസ്യങ്ങളും ബിഗ്‌ ബാങ്‌ തിയറി വരെയുണ്ട്‌. ലോകത്തിലെ ഏറ്റവും വലിയ കണികാ പരീക്ഷണശാലയായ ജനീവയിലെ സോൺ (ദി യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ച്) നടത്തിയ ഹിഗ്സ് ബോഗ് സോൺ കണികാ പരീക്ഷണത്തിലെ വിവിധ ഭാഗങ്ങൾ കാണുവാനുള്ള സൗകര്യവുമുണ്ട്‌. വെർച്വൽ റിയാലിറ്റിയുടെ സഹായത്തോടെയാണ് പ്രദർശനം ഒരുക്കിയത്. ‘ആദിമ കണം 'എന്നറിയപ്പെടുന്ന ഹിറ്റ് ബോസോൺ 2018 മുതൽ 2023 വരെ സോണിൽ നടത്തിയ പരീക്ഷണത്തിലാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. 136 രാജ്യങ്ങൾ സംയുക്തമായി നടത്തിയ പരീക്ഷണത്തിലാണ് പ്രപഞ്ചോൽപത്തി വിശദീകരിക്കുന്ന ബിഗ്‌ ബാങ്‌ തിയറി അഥവാ മഹാവിസ്ഫോടന സിദ്ധാന്തത്തിന് അടിസ്ഥാനമായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home