വരദരാജ പൈ രക്തസാക്ഷി ദിനം ആചരിച്ചു

കാസർകോട് ജോലിസ്ഥിരതയ്‌ക്കും കൂലിവർധനയ്‌ക്കും വേണ്ടി കാസർകോട് മെഹബൂബ് ബസ്സിലെ തൊഴിലാളികൾ നടത്തിയ സമരത്തിൽ രക്തസാക്ഷിത്വം വരിച്ച വരദരാജ പൈയുടെ 58 –ാം രക്തസാക്ഷി ദിനം ആചരിച്ചു. കാസർകോട് നഗരത്തിൽ രാവിലെ സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ പതാക ഉയർത്തി. ജില്ലാ ജനറൽ സെക്രട്ടറി പി മണിമോഹൻ, ഗിരികൃഷ്ണൻ, പി ജാനകി, എ ആർ ധന്യവാദ്, എ നാരായണൻ എന്നിവർ സംസാരിച്ചു. കെ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. പഴയ ബസ്‌സ്റ്റാൻഡ് കേന്ദ്രീകരിച്ച് പുതിയ ബസ് സ്‌റ്റാൻഡ് വരെ പ്രകടനം നടത്തി. വൈകിട്ട് ചെർക്കളയിൽ അനുസ്മരണ സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ ഉദ്ഘാടനംചെയ്തു. എ നാരായണൻ അധ്യക്ഷനായി. ഗിരികൃഷ്ണൻ, മാധവൻ മണിയറ, എ ആർ ധന്യവാദ്, പി ജാനകി എന്നിവർ സംസാരിച്ചു. കെ രവീന്ദ്രൻ സ്വാഗതം പറഞ്ഞു.










0 comments