ad
Deshabhimani

ധർണ സംഘടിപ്പിച്ചു

വിദ്യാനഗർ ഡിവിഷൻ ഓഫീസിനുമുന്നിൽ വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ നടത്തിയ ധർണ സിഐടിയു 
ജില്ലാ വൈസ് പ്രസിഡന്റ്‌ കാറ്റാടി കുമാരൻ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jun 19, 2026, 03:00 AM | 1 min read

കാസർകോട്‌ ധവളപത്രത്തിന്റെ മറവിൽ കേരള വാട്ടർ അതോറിറ്റിയെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, നിലവിലെ മാനദണ്ഡമനുസരിച്ച് പൊതുസ്ഥലംമാറ്റം നടപ്പാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ച്‌ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) കേന്ദ്ര കാര്യാലയത്തിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും സംസ്ഥാന വ്യാപക ധർണ സമരം സംഘടിപ്പിച്ചു. വിദ്യാനഗർ ഡിവിഷൻ ഓഫീസിന് മുന്നിൽ നടന്ന ധർണ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്‌ കാറ്റാടി കുമാരൻ ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ എസ് ഗോവിന്ദ രാജ് അധ്യക്ഷനായി. യൂണിയൻ സംസ്ഥാന സെക്രട്ടറി എ സുധാകരൻ മുദ്രാവാക്യങ്ങൾ വിശദീകരിച്ചു. ജില്ലാ സെക്രട്ടറി കെ വിനോദ്, ട്രഷറർ ബി സുപ്രിയ, ജോയിന്റ് സെക്രട്ടറി കെ ബിജു, വൈസ് പ്രസിഡന്റ്‌ ബി വി പ്രിയേഷ്, സെക്രട്ടറിയറ്റ്‌ അംഗം എം ജയൻ, കാഞ്ഞങ്ങാട് ബ്രാഞ്ച് പ്രസിഡന്റ്‌ ആർ കെ സുധീഷ്, കാസർകോട്‌ ബ്രാഞ്ച് പ്രസിഡന്റ്‌ കെ എ വിനോദ്, വി വി പവിത്രമോഹനൻ എന്നിവർ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി വി എം ബിനുമോൻ സ്വാഗതവും ബ്രാഞ്ച് സെക്രട്ടറി എ സതീഷ് കുമാർ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home