ad
Deshabhimani

സെപക് താക്രോ 
സബ് ജൂനിയർ ചാമ്പ്യൻഷിപ്പ്

സെപക് താക്രോ ജില്ലാ സബ് ജൂനിയർ ചാമ്പ്യൻഷിപ്പ് വിജയികൾക്ക് സെപക് താക്രോ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ സി സുനിൽകുമാർ ഉപഹാരംനൽകുന്നു
വെബ് ഡെസ്ക്

Published on Jul 13, 2026, 03:00 AM | 1 min read

തൃക്കരിപ്പൂർ ഇളമ്പച്ചി ഫായിക്ക ഇൻഡോർ അക്കാദമിയിൽ നടന്ന സെപക് താക്രോ ജില്ലാ സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ തൃക്കരിപ്പൂർ ഗവ. വിഎച്ച്എസ്എസ് ജേതാക്കളായി. ആൺകുട്ടികളുടെ വിഭാഗത്തിൽ തൃക്കരിപ്പൂർ താക്രോ അക്കാദമിയും പെൺകുട്ടികളുടെ വിഭാഗത്തിൽ പടന്നക്കടപ്പുറം ഗവ. എഫ്എച്ച്എസ്എസും രണ്ടാംസ്ഥാനം നേടി. ജില്ലയിലെ 16 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ സെപക് താക്രോ അസോസിയേഷൻ ജില്ല പ്രസിഡന്റ്‌ സി സുനിൽകുമാർ ഉപഹാരം നൽകി. കെ മധുസൂദനൻ അധ്യക്ഷനായി. കെ വി ബാബു, കെ വി ബിജു, എം ടി പി ബഷീർ, കെ അബ്ദുൾ ഷുക്കൂർ, കെ അശോകൻ, ടി വി ഗോപാലകൃഷ്ണൻ, ടി എം സിദ്ദിഖ്, പി വി പ്രീത, കെ സ്മിത, ശബരിദാസ് ബാലൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home