തൊഴിലുറപ്പ് പദ്ധതി അട്ടിമറി, ലേബർ കോഡ്
ഹെഡ് പോസ്‌റ്റ് ഓഫീസിലേക്ക് കർഷകത്തൊഴിലാളി മാർച്ച്

പത്തനംതിട്ട
തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുകയും തൊഴിലാളിവിരുദ്ധ ലേബർ കോഡ് ബിൽ പാസാക്കുകയും ചെയ്‌ത ബിജെപി സർക്കാരിനെതിരെ കെഎസ്‌കെടിയു, ബികെഎംയു എന്നീ സംഘടനകളുടെ നേതൃത്വത്തിൽ കർഷകത്തൊഴിലാളികൾ പത്തനംതിട്ട ഹെഡ് പോസ്‌റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. കെഎസ്‌കെടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എ ഡി കുഞ്ഞച്ചൻ സമരം ഉദ്‌ഘാടനം ചെയ്‌തു. ബികെഎംയു ജില്ലാ സെക്രട്ടറി അഡ്വ. കെ ജി രതീഷ് കുമാർ അധ്യക്ഷനായി. കെഎസ്‌കെടിയു സംസ്ഥാന ജോയിന്റ് സെക്രട്ടറി സി രാധാകൃഷ്‌ണൻ, ജില്ലാ പ്രസിഡന്റ് പി എസ് കൃഷ്‌ണകുമാർ, ഷീല വിജയൻ, രാധ രാമചന്ദ്രൻ, എസ് ഷിബു, എ വിപിൻകുമാർ, ടി എ രാജേന്ദ്രൻ, വർഗീസ് ബേബി, പി കെ സത്യവൃതൻ, കെ ടി മോഹനൻ, വർഗീസ് ബേബി, ഷാജി തോമസ്, വെട്ടിപ്രം രാഹുൽ, ശരത് പി രാജ്, റെജി പോൾ, രാജി പി രാജപ്പൻ, ബിനു മാത്യു, ഐക്കാട് ഉദയകുമാർ, ജോർജ് ശാമുവേൽ, കോമളവല്ലി, അഡ്വ. എസ് അച്യുതൻ എന്നിവർ സംസാരിച്ചു. ടൗൺ സ്‌ക്വയറിൽനിന്ന് മാർച്ച് ആരംഭിച്ചു.









0 comments