ad
Deshabhimani

വള്ളസദ്യക്ക്‌ തുടക്കം

രുചിയുടെ ആർപ്പുയർന്നു

The boat party has begun.

ആറന്മുള പാർത്ഥസാരഥി ക്ഷേത്രക്കടവിൽ ളാക ഇടയാറന്മുള പള്ളിയോടത്തെ വെറ്റയും പുകയില നൽകി സ്വീകരിക്കുന്ന മന്ത്രിമാരായ വീണാ ജോർജും കെ ബി ഗണേഷ്കുമാറും

avatar
സ്വന്തം ലേഖകൻ

Published on Jul 14, 2025, 12:38 AM | 1 min read

ആറന്മുള

ആർപ്പുവിളിയും കുരവയുംകൊണ്ട്‌ മുഖരിതമായ അന്തരീക്ഷത്തിൽ ആറന്മുള വള്ളസദ്യക്ക്‌ തുടക്കമായി. ഏഴ് പള്ളിയോടങ്ങൾക്കാണ് ആദ്യദിവസം വള്ളസദ്യ നടന്നത്. ഇതുവരെ 412 സദ്യകൾ ബുക്ക് ചെയ്‌തതായി പള്ളിയോടസേവാസംഘം ഭാരവാഹികൾ അറിയിച്ചു. 52 കരകളിലെ പള്ളിയോടങ്ങൾക്കായി നടത്തുന്ന വള്ളസദ്യ ഒക്‌ടോബർ രണ്ടിന്‌ സമാപിക്കും. വള്ളസദ്യയുടെ ഭാഗമായി ക്ഷേത്രപരിസരത്ത് പൊലീസിന്റെ നേതൃത്വത്തിൽ ശക്തമായ സുരക്ഷയൊരുക്കിയിട്ടുണ്ട്. പള്ളിയോടങ്ങൾക്ക് സംരക്ഷണംനൽകി ഫയർ ആൻഡ് സേഫ്റ്റി സ്‌കൂബ ടീം പമ്പാനദിയിൽ സജ്ജമായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ജോർജ് എബ്രഹാം, മുൻ ദേവസ്വം പ്രസിഡന്റ് എ പത്മകുമാർ, മുൻ എംഎൽഎ രാജു എബ്രഹാം, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ആർ അജയകുമാർ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി എസ് അനീഷ്‌ മോൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീജ ടി റ്റോജി, അമ്പിളി പ്രഭാകരൻ നായർ, മിനി ജിജു ജോസഫ്, അഡ്വ. ആർ കൃഷ്ണകുമാർ, ഡെപ്യൂട്ടി കലക്ടർ രാജലക്ഷ്മി, പത്തനംതിട്ട ഡെപ്യൂട്ടി ദേവസ്വം കമീഷണർ ജി മുരളീധരൻ പിള്ള, അസിസ്റ്റന്റ് ദേവസ്വം കമീഷണർ ആർ രേവതി, കെ കെ ഈശ്വരൻ നമ്പൂതിരി, പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ വി സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, രമേഷ് മാലിമേൽ, രവീന്ദ്രൻ നായർ, അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമീഷണർ സി ആർ രൺദീപ് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home