ad
Deshabhimani

ആറന്മുള 
വള്ളസദ്യയ്ക്ക് 
തുടക്കം

ഇനി വള്ളപ്പാട്ടിന്റെ, 
രുചിഭേദത്തിന്റെ നാളുകൾ

The boat party has begun.

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ വള്ളസദ്യയ്ക്ക് തുടക്കംകുറിച്ച് ഇലയിൽ ചോറ് വിളമ്പുന്ന മന്ത്രി വീണാ ജോർജ്. മന്ത്രി ?കെ ബി ഗണേഷ് കുമാർ, അഡ്വ. പ്രമോദ് നാരായൺ എംഎൽഎ, ആന്റോ ആന്റണി എംപി, മുൻ എംഎൽഎ രാജു ഏബ്രഹാം, പള്ളിയോട സേവാസംഘം പ്രസിഡന്റ്‌ കെ വി സാംബദേവൻ എന്നിവർ സമീപം- / ഫോട്ടോ -ജയകൃഷ്ണൻ ഓമല്ലൂർ

avatar
സ്വന്തം ലേഖകൻ

Published on Jul 14, 2025, 12:42 AM | 1 min read

കോഴഞ്ചേരി

ഇനി ആറന്മുളയിൽ താളപ്പെരുമയുടെ രുചിക്കാലം. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വള്ളസദ്യയ്ക്ക് ഞായറാഴ്ച തുടക്കമായി. ഒക്‌ടോബർ രണ്ടുവരെ നീളുന്ന പ്രസിദ്ധമായ വഴിപാട്‌ വള്ളസദ്യ രാവിലെ 11.30ന് ക്ഷേത്രമുറ്റത്തെ ആനക്കൊട്ടിലിൽ നടന്ന ചടങ്ങിൽ മന്ത്രി കെ ബി ഗണേഷ് കുമാർ ഉദ്ഘാടനംചെയ്തു. കലയുടെയും സാംസ്‌കാരത്തിന്റെയും മലയാളികളുടെ ആതിഥ്യമര്യാദയുടെയും അടയാളമാണ് ആറന്മുള വള്ളസദ്യയെന്ന് മന്ത്രി പറഞ്ഞു. തുടർന്ന് മന്ത്രി വീണാ ജോർജ്, ആന്റോ ആന്റണി എംപി, അഡ്വ. പ്രമോദ് നാരായൺ എംഎൽഎ, ആദിത്യ വർമ്മ എന്നിവർ ചേർന്ന് ആനക്കൊട്ടിലിൽ തൂശനിലയിൽ സദ്യ വിളമ്പി. വള്ളസദ്യയിൽ പങ്കെടുക്കാൻ ആദ്യം ക്ഷേത്രക്കടവിലെത്തിയ കോഴഞ്ചേരി, ളാക ഇടയാറന്മുള പള്ളിയോടങ്ങളെ മന്ത്രിമാർ ചേർന്നാണ് സ്വീകരിച്ചത്. ചടങ്ങുകൾക്കെത്തുന്ന പള്ളിയോട തുഴച്ചിലുകാർക്ക്‌ അപകടമരണം സംഭവിച്ചാൽ 10 ലക്ഷം രൂപയും വള്ളംകളി ചടങ്ങിനായി രണ്ടുകോടിയും നൽകുന്ന യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ ഇൻഷുറൻസ് പോളിസി കൈമാറ്റവും ചടങ്ങിൽ നടന്നു. ക്ഷേത്ര ഐതിഹ്യവും ആചാരാനുഷ്ഠാനങ്ങളും വിവരിക്കുന്ന "വിസ്‌മയദർശന' ഡോക്യുമെന്ററി പ്രദർശനവും മന്ത്രി ഗണേഷ് കുമാർ ഉദ്ഘാടനംചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home