ad
Deshabhimani

ഭരണഘടനയുടെ അന്തസത്ത തകർക്കാൻ ആസൂത്രിതശ്രമം നടക്കുന്നു: പി ജയരാജൻ

Photo
വെബ് ഡെസ്ക്

Published on Jul 16, 2026, 12:05 AM | 1 min read

കോഴഞ്ചേരി

​ഭരഘടനയുടെ അന്തസത്ത തകർക്കാൻ ആസൂത്രിതശ്രമം നടക്കുന്നതായും അതിനായി സ്വത്വബോധത്തെ ചിലർ കൂട്ടുപിടിക്കുന്നതായും സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം കോഴഞ്ചേരി ഏരിയാ കമ്മിറ്റിയും പത്മഭൂഷണ്‍ മാര്‍ ക്രിസോസ്റ്റം ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ജയരാജന്‍ രചിച്ച "സനാതനികളുടെ ഹിന്ദുത്വ വഴികള്‍' എന്ന പുസ്തകത്തിന്റെ ചര്‍ച്ചയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മതനിരപേക്ഷത തകർന്നാൽ സാമൂഹിക ഭദ്രത തകരും. ഹിന്ദുത്വരാഷ്ട്രീയം പറയുന്നത് നായാടി മുതൽ നമ്പൂതിരിവരെ ഒന്നിക്കണമെന്നാണ്. സ്വത്വബോധത്തെ സ്വത്വ രാഷ്ട്രീയമാക്കി മാറ്റുന്നു. ഇതിന്‌ പിന്നാക്കവിഭാഗത്തിലെ മധ്യവർഗത്തെ പ്രചാരകരാക്കുന്നു. ജാതിയിലും മതത്തിലും അടിസ്ഥാനമായ സാമൂഹ്യ ബോധത്തെ വർഗ ബോധമാക്കി മാറ്റുകയാണ് ഇടതുപക്ഷം ചെയ്യുന്നത്‌. ഭരണഘടനയുടെ ആമുഖത്തിൽനിന്ന്‌ സോഷ്യലിസവും മതനിരപേക്ഷതയും എടുത്തുകളയാനും നീക്കം നടക്കുന്നതായി പി ജയരാജൻ പറഞ്ഞു.

സനാതന ധർമത്തിന്റെ പേരിൽ നടക്കുന്ന ഹിന്ദ്വത്വ അജണ്ട ഈ പുസ്തകം തുറന്നു കാട്ടുന്നു. ഭരണഘടനാ മൂല്യം സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻ ആളുകളും ഈ പുസ്തക ചർച്ചയുടെ ഭാഗമാകണമെന്നും പി ജയരാജൻ പറഞ്ഞു. പുസ്തക ചർച്ച സിപിഐ എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം ഉദ്‌ഘാടനം ചെയ്തു.

തെക്കേമല എസ്എന്‍ഡിപി ഹാളില്‍ നടന്ന പരിപാടിയിൽ സംഘാടകസമിതി കണ്‍വീനര്‍ ചെറിയാന്‍ സി ജോണ്‍ അധ്യക്ഷനായി.

സംസ്ഥാന ലൈബ്രറി കൗണ്‍സിലംഗം എ ഗോകുലേന്ദ്രന്‍ പുസ്തകം പരിചയപ്പെടുത്തി. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി സുധീഷ് വെണ്‍പാല, പത്മഭൂഷണ്‍ മാര്‍ ക്രിസോസ്റ്റം ഫൗണ്ടേഷന്‍ സെക്രട്ടറി രാജന്‍ വര്‍ഗീസ്, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റിയംഗം പി അജീഷ്, സംസ്ഥാന കൗണ്‍സിലംഗം ഏബ്രഹാം തടിയൂര്‍, ജില്ലാ കമ്മിറ്റിയംഗം വി കെ ബാബുരാജ്, ഡോ. പുണ്യ ചന്ദ്രന്‍ എന്നിവർ പുസ്തക ചർച്ചയിൽ പങ്കെടുത്തു. സംഘാടകസമിതി ചെയര്‍മാന്‍ ടി വി സ്റ്റാലിൻ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയംഗം ഷീജ മുരളി എന്നിവർ സംസാരിച്ചു. ചടങ്ങിൽ 33 വര്‍ഷമായി പത്രവിതരണം നടത്തുന്ന ബി ജി ബിജുവിനെ ആദരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home