നാളെ വിഷു
ശബരിമലയിൽ പുലർച്ചെ നാലുമുതൽ കണിയൊരുങ്ങും

ശബരിമല
വിഷുക്കണി ദർശനത്തിനായി ശബരിമല നട ബുധൻ പുലർച്ചെ നാലിന് തുറക്കും. 4.05മുതൽ രാവിലെ ഏഴുവരെ തീർഥാടകർക്ക് വിഷുക്കണി ദർശനത്തിന് അവസരമുണ്ട്. ഏഴിന് ശേഷമാണ് അഭിഷേകവും ഉഷപൂജയും. വിഷുദിനത്തിൽ രാവിലെ എട്ടുമുതൽ 11വരെയാണ് നെയ്യഭിഷേകം. 17ന് സഹസ്ര കലശ പൂജയും 18ന് സഹസ്ര കലശാഭിഷേകവും നടക്കും. വിഷു, - മേട മാസ പൂജകൾ പൂർത്തിയാക്കി 18ന് രാത്രി പത്തിന് നടയടക്കും. 18വരെ ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്നവർ വെർച്ചൽ ക്യൂ വെബ്സൈറ്റ് (www.sabarimalaonline.org) വഴി ദർശനത്തിനുള്ള സ്ലോട്ട് ഉറപ്പാക്കണം.










0 comments