ad
Deshabhimani

കൺസ്യൂമർഫെഡ്‌ ഓണം വിപണി 16 മുതൽ

അരിവിലയിൽ വർധന

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 12, 2026, 12:05 AM | 1 min read

പത്തനംതിട്ട

കൺസ്യൂമർഫെഡ്‌ ഓണച്ചന്തകൾ വഴി സബ്‌സിഡി നിരക്കിൽ വിൽക്കുന്ന അവശ്യസാധനങ്ങളിൽ അരിയടക്കം വിവിധ ഇനങ്ങൾക്ക്‌ വിലവർധന. അരിയ്ക്ക്‌ മാത്രം 6.6 രൂപയുടെ വർധനവാണുണ്ടായത്‌. ജയ അരി/കുത്തരി എട്ടുകിലോ വീതമാണ്‌ ഉപഭോക്താക്കൾക്ക്‌ ലഭിക്കുക. അതായത്‌ എട്ടുകിലോ വാങ്ങാൻ 264 രൂപ.

ഓണക്കാലത്ത്‌ കൂടുതൽ ആവശ്യക്കാരുള്ള മുളകിനും മല്ലിക്കും ഇത്തവണ വില കൂടി. മുളക്കിലോ 115.50 രൂപയായിരുന്നത്‌ 136.50 ആയും മല്ലി അരക്കിലോ 40.95 രൂപയായിരുന്നത്‌ 47.25 രൂപയുമായാണ്‌ വർധിച്ചത്‌. ജില്ലയിൽ 11 ത്രിവേണി സൂപ്പർമാർക്കറ്റുകൾ വഴിയും 85 സഹകരണ സംഘങ്ങൾ വഴിയുമാണ്‌ ഓണം സബ്സിഡി വിപണി പ്രവർത്തിക്കുക. 16 മുതൽ 25 വരെ തുടർച്ചയായി 10 ദിവസങ്ങളിലാകും വിൽപ്പന. ​

​മറ്റിനങ്ങളുടെ വില (കിലോഗ്രാമിന്‌): പച്ചരി–29 രൂപ, പഞ്ചസാര–34.65, ചെറുപയർ–85, വൻകടല–63, ഉഴുന്ന്–87, വൻപയർ–68, തുവരപ്പരിപ്പ്–83,

വെളിച്ചെണ്ണ (500 ഗ്രാം)–116 രൂപ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home