ad
Deshabhimani

ഞായറാഴ്ചത്തെ അപ്രതീക്ഷിത മഴ

റെക്കോർഡ്‌ വടശേരിക്കരയ്ക്ക്‌ തന്നെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 21, 2026, 12:05 AM | 1 min read

പത്തനംതിട്ട

അപ്രതീക്ഷിതമായി ഞായറാഴ്ച ചെയ്ത വേനൽമഴയിൽ ജില്ലയ്ക്ക്‌ ആശ്വാസം. സംസ്ഥാനത്ത്‌ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചെങ്കിലും കൂടുതൽ പെയ്തത്‌ പത്തനംതിട്ടയിലാണ്‌. വടശേരിക്കരയിലാണ്‌ ഏറ്റവുമധികം മഴ ലഭിച്ചത്‌, 40 മില്ലീമീറ്റർ. കുരുടാമണ്ണിൽ – 24.4 മിമീറ്ററും ളാഹയിൽ 17.0 മിമീറ്ററും റാന്നി ചേത്തയ്ക്കലിൽ 9.5 മിമീറ്ററും മഴയാണ്‌ ലഭിച്ചത്‌. ജില്ലയിലാകെ 87 മിന്നൽ പ്രഹരങ്ങളാണ്‌ ഞായറാഴ്ച റിപ്പോർട്ട്‌ ചെയ്തത്‌. എന്നാൽ ശക്തമായ മഴ ലഭിച്ചിട്ടും തിങ്കളാഴ്ച അന്തരീക്ഷ താപനിലയിൽ കുറവുണ്ടായില്ല. പതിവുപോലെ 37 ഡിഗ്രി സെൽഷ്യസിന്‌ മുകളിലായിരുന്നു പകൽ താപനില. അതിരാവിലെയും ജില്ലയിൽ വിവിധ മേഖലകളിൽ 30 ഡിഗ്രി സെൽഷ്യസ്‌ താപനിലയാണ്‌ രേഖപ്പെടുത്തുന്നത്‌.

​നിലവിൽ അനുഭവപ്പെടുന്ന ചൂടിന്‌ പ്രധാന കാരണം അന്തരീക്ഷ ഈർപ്പം കൂടിയതാണെന്ന്‌ കാലാവസ്ഥാ വിദഗ്ധർ പറയുന്നു. അറബികടലിൽ ചൂട് കൂടുന്നതിനനുസരിച്ച്‌ കൂടുതൽ ഈർപ്പം അന്തരീക്ഷത്തിൽ എത്തിച്ചേരുന്നു. കൂടുതൽ കോൺക്രീറ്റ്‌ കെട്ടിടങ്ങൾ വന്നതും ചൂടിന്‌ കാരണമാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home