ad
Deshabhimani

ഒടുവിൽ വേനൽമഴയെത്തി

Photo

വേനലും വർഷവും... പത്തനംതിട്ട പെരിങ്ങമലയിൽ പാടത്തെ പണി കഴിഞ്ഞ് മഴയത്ത് വീടുകളിലേക്ക് മടങ്ങുന്ന തൊഴിലാളികൾ. രണ്ടുദിവസമായി ജില്ലയിൽ ശക്തമായ വേനൽ മഴയാണ് ലഭിക്കുന്നത്. ഫോട്ടോ: -ജയകൃഷ്ണൻ ഓമല്ലൂർ

വെബ് ഡെസ്ക്

Published on Apr 22, 2026, 12:05 AM | 1 min read

പത്തനംതിട്ട

കനത്ത ചൂടിന്‌ ആശ്വാസമായി തുടർച്ചയായ മൂന്നാം ദിനവും ജില്ലയിൽ ശക്തി പ്രാപിച്ച്‌ വേനൽമഴ. ഞായർ മുതൽ വൈകുന്നേരങ്ങളിൽ ജില്ലയിലാകെ, പ്രത്യേകിച്ച്‌ മലയോര മേഖലകളിൽ ശക്തമായ വേനൽമഴയാണ്‌ പെയ്തത്‌.

സംസ്ഥാനത്തുതന്നെ ഏറ്റവുമധികം വേനൽമഴ ലഭിക്കുന്നതും ജില്ലയിലാണ്‌. ഞായറാഴ്ച വടശേരിക്കരയിലും തിങ്കളാഴ്ച കോന്നിയിലുമാണ്‌ കൂടുതൽ മഴ ലഭിച്ചത്‌. ചൊവ്വാഴ്ചത്തെ കണക്കുകൾ വ്യക്തമല്ല.

തിങ്കളാഴ്ച സംസ്ഥാനത്ത്‌ ഏറ്റവുമധികം വേനൽമഴ ലഭിച്ച കോന്നിയിൽ പെയ്തത്‌ 55 മില്ലീമീറ്റർ മഴയാണ്‌. വടശേരിക്കര – 37, പത്തനംതിട്ട – 26, കുന്നന്താനം – 11, കുരുടാമണ്ണിൽ – 5 എന്നിങ്ങനെയാണ്‌ ജില്ലയിലെ മറ്റിടങ്ങളിൽ പെയ്ത മഴ. എന്നാൽ മഴയുടെ ശക്തി കൂടിയിട്ടും പകൽ താപനിലയിൽ വലിയ വ്യത്യാസമില്ല.

വെള്ളിവരെ ചൂട്‌ മുന്നറിയിപ്പ്‌

വെള്ളിവരെ ഉയർന്ന താപനില മുന്നറിയിപ്പാണ്‌ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ നൽകുന്നത്‌. ജില്ലയിൽ താപനില 37ഡിഗ്രിയായി തുടരും. കോന്നിയിൽ അൾട്രാ വയലറ്റ്‌ സൂചിക ഓറഞ്ച്‌ അലർട്ടായ ഒമ്പതിലെത്തി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home