ad
Deshabhimani

മിനി സിവിൽ സ്‌റ്റേഷൻ ഒഴിപ്പിക്കൽ

ഇതുവരെ മാറിയത്‌ 12 ഓഫീസുകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 12, 2026, 12:05 AM | 1 min read

പത്തനംതിട്ട

ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയ പത്തനംതിട്ട മിനി സിവിൽ സ്‌റ്റേഷനിൽനിന്ന് ഇതുവരെ മാറിയത്‌ 12 സർക്കാർ സ്ഥാപനങ്ങൾ. ജൂലൈ രണ്ടാംവാരം കെട്ടിടം പൂർണമായി ഒഴിഞ്ഞ്‌ ഓഫീസുകൾ ബദൽ മാർഗം കണ്ടെത്തണമെന്നായിരുന്നു ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ്‌.

26 സർക്കാർ വകുപ്പുകളുടെ 36 ഓഫീസാണ്‌ മിനി സിവിൽ സ്‌റ്റേഷനിലുള്ളത്‌. ജില്ലാ സെഷൻസ്‌ കോടതിയുൾപ്പെടെ ഏഴ്‌ കോടതികളുമുണ്ട്‌. മിനി സിവിൽ സ്‌റ്റേഷൻ കെട്ടിടം തകർച്ചാഭീഷണിയിലാണെന്ന്‌ സ്ട്രക്ചറൽ സ്‌റ്റബിലിറ്റി അസെസ്‌മെന്റ് കേരള ഹൈവേ റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ട് പഠനത്തിലാണ്‌ കണ്ടെത്തിയത്‌. കെട്ടിടം ഉപയോഗയോഗ്യമല്ലെന്നും അറ്റകുറ്റപ്പണികൾ സാധ്യമല്ലെന്നും ഓഫീസുകൾ അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്നും ഇവർ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്‌. അഞ്ച് നിലയുള്ള കെട്ടിടം 36 വർഷം മുന്പാണ്‌ നിർമിച്ചത്‌.

​മാറിയ ഓഫീസുകൾ – പുതിയ വിലാസം

പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസ്- പോസ്റ്റോഫീസ്-–കോളജ് റോഡിലുള്ള മഞ്ചയില്‍ ബില്‍ഡിങ്‌

ജില്ലാ ടൗണ്‍ പ്ലാനിങ്‌ ഓഫീസ്–- പ്ലാനിങ്‌ സെക്രട്ടറിയറ്റ്, കലക്ടറേറ്റിനുസമീപം

റവന്യൂ റിക്കവറി ഓഫീസ്–- കലക്ടറേറ്റ് മൂന്നാംനില

ജില്ലാ പ്രൊബേഷന്‍ ഓഫീസ്–കാപ്പില്‍ ആര്‍ക്കേഡ് ബില്‍ഡിങ്ങിലെ ഒന്നാംനില

ജില്ല സാക്ഷരതാ മിഷന്‍ ഓഫീസ്- –പ്ലാനിങ്‌ സെക്രട്ടറിയറ്റ്

ജില്ലാ എക്കണോമിക്സ് ആൻഡ്‌ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്–- പ്ലാനിങ്‌ സെക്രട്ടറിയറ്റ്

പൊതുമരാമത്ത് വൈദ്യുതവിഭാഗം ഓഫീസ്–- മണ്ടുംപാല്‍ ഹൗസ്, ഐശ്വര്യ തിയറ്ററിനുസമീപം

പൊതുമരാമത്ത് വൈദ്യുത വിഭാഗം സബ് ഡിവിഷന്‍ ഓഫീസ്–മണ്ടുംപാല്‍ ഹൗസ്

ജില്ലാ പട്ടികജാതി വികസന ഓഫീസ്–- കാപ്പില്‍ ആര്‍ക്കേഡ്, ഗ്രൗണ്ട് ഫ്ലോര്‍, ഡോക്ടേഴ്‌സ് ലെയിന്‍

കോഴഞ്ചേരി താലൂക്ക് ഓഫീസ് –- കുന്നംകുളം ബില്‍ഡിങ്‌, കടമ്മനിട്ട റോഡ്

പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയം–- മണ്ടുംപാല്‍ ഹൗസ്

പൊതുമരാമത്ത് സ്‌പെഷ്യല്‍ ബില്‍ഡിങ്‌സ്‌ വിഭാഗം അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയം–- മണ്ടുംപാല്‍ ഹൗസ്




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home