ad
Deshabhimani

അധ്യാപകരുടെ ജില്ലാ മാർച്ച് ഇന്ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 02, 2025, 12:10 AM | 1 min read


പത്തനംതിട്ട

വിദ്യാഭ്യാസമേഖലയിലെ വിവിധ പ്രശ്നങ്ങളുന്നയിച്ച്‌ കേരള സ്‌കൂൾ ടീച്ചേഴ്‌സ്‌ അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ശനിയാഴ്‌ച പത്തനംതിട്ടയിൽ മാർച്ചും ധർണയും സംഘടിപ്പിക്കും. രാവിലെ 10ന്‌ കലക്ടറേറ്റ് പരിസരത്തുനിന്നാരംഭിക്കുന്ന മാർച്ച് ടൗൺ സ്‌ക്വയറിൽ സമാപിക്കും. പൊതുസമ്മേളനം അഡ്വ. കെ യു ജനീഷ്‌കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ്‌ എ കെ പ്രകാശ് അധ്യക്ഷനാകും.

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ നയം 2020 തള്ളിക്കളയുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, ശമ്പള പരിഷ്‌കരണ നടപടികൾ ഉടനാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ പ്രക്ഷോഭം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home