ജില്ലയിൽ 5,000 കടന്ന് കെ–ഫോൺ കണക്ഷൻ

പത്തനംതിട്ട
ജില്ലയിലെ കെ–ഫോണ്‍ കണക്ഷനുകള്‍ 5,000 പിന്നിട്ടു. സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളിലേക്കും അതിവേഗവും വിശ്വസനീയവുമായ ഇന്റര്‍നെറ്റ് സേവനം എത്തിക്കുക എന്ന ലക്ഷ്യത്തോടെ എൽഡിഎഫ് സർക്കാരാണ് കെ–ഫോൺ ആവിഷ്‌കരിച്ചത്.
നിലവില്‍ 3,247 ഗാര്‍ഹിക കണക്ഷനുകള്‍, അഞ്ച് എന്റര്‍പ്രൈസ് കണക്ഷനുകള്‍, 419 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബിപിഎൽ കുടുംബങ്ങള്‍ക്കുള്ള 389 സൗജന്യ കണക്ഷനുകള്‍ ഉള്‍പ്പെടെ ആകെ 5,109 കണക്ഷനുകളാണ് ജില്ലയില്‍ പ്രവര്‍ത്തനക്ഷമമായിരിക്കുന്നത്.
വീടുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സംരംഭങ്ങള്‍ എന്നിവിടങ്ങളിലേക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ബ്രോഡ്ബാന്‍ഡ് സേവനം എത്തിക്കുകയാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന പദ്ധതിയും വിജയകരമായി നടപ്പാക്കിവരുന്നു.
പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാരുമായുള്ള പങ്കാളിത്തവും ശക്തമായ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയും അടിസ്ഥാനമാക്കി സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും സേവനം വ്യാപിപ്പിക്കുന്ന കെ–ഫോണ്‍, പത്തനംതിട്ടയില്‍ അയ്യായിരം കണക്ഷനുകള്‍ പിന്നിട്ടതോടെ ജില്ലയിലെ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യ വികസനത്തിനും പൊതുജനങ്ങളുടെ വിശ്വാസത്തിനും കൂടുതല്‍ കരുത്തേകിയതായി കെ–ഫോണ്‍ അധികൃതര്‍ അറിയിച്ചു.











0 comments