ad
Deshabhimani

ഓട്ടോ ടാക്സി തൊഴിലാളികളുടെ ജാഥയ്‌ക്ക്‌ സമാപനം

Photo
വെബ് ഡെസ്ക്

Published on Jul 15, 2026, 12:05 AM | 1 min read

​കോഴഞ്ചേരി

​ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ വാഹനപ്രചാരണജാഥ സമാപിച്ചു. രണ്ടാംദിവസമായ ചൊവ്വാഴ്‌ച ഇലവുംതിട്ടയിൽനിന്ന് ആരംഭിച്ചു. ജില്ലാ കമ്മിറ്റിയംഗം ടി വി സ്റ്റാലിൻ ഉദ്‌ഘാടനം ചെയ്തു. അനൂപ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയും ക്യാപ്റ്റനുമായ പി ആർ പ്രസാദ് സ്വീകരണം ഏറ്റുവാങ്ങി. കെ അനിൽകുമാർ, കെ കെ സുരേന്ദ്രൻ, ഇ കെ ബേബി, രാജൻ വർഗീസ്, ശിവദാസൻ, സജികുമാർ എന്നിവർ സംസാരിച്ചു.

വൈകിട്ട്‌ കോന്നി ചന്തമൈതാനിയിൽ സമാപിച്ചു. യൂണിയൻ ഏരിയ പ്രസിഡന്റ്‌ കെ വി മനോജ് അധ്യക്ഷനായി. സെക്രട്ടറി ടി രാജേഷ് കുമാർ സ്വാഗതം പറഞ്ഞു. ജാഥാ ക്യാപ്റ്റൻ പി ആർ പ്രസാദ്, വൈസ് ക്യാപ്റ്റൻ കെ അനിൽകുമാർ, ജാഥാ മാനേജർ കെ കെ സുരേന്ദ്രൻ , ജാഥാഅംഗം ഇ കെ ബേബി, സിഐടിയു ഏരിയ പ്രസിഡന്റ്‌ എം എസ് ഗോപിനാഥൻ, കോ–ഓർഡിനേഷൻ കമ്മിറ്റി കൺവീനർ ഷാഹീർ പ്രണവം, എ കുഞ്ഞുമോൻ, ഷിജു ഏബ്രഹാം, അജയകുമാർ, അലക്സ് ചെങ്ങറ , ഷാജഹാൻ, സജികുമാർ, ഷാജി എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home