ad
Deshabhimani

മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം

എഫ്‌എസ്‌ഇടിഒ പ്രതിഷേധിച്ചു

Photo

എഫ്എസ്ഇടിഒ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടന്ന പ്രകടനം കലക്ടറേറ്റ് പരിസരത്ത് എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം സി വി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 03, 2026, 12:05 AM | 1 min read

പത്തനംതിട്ട

സംസ്ഥാന സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റം സുതാര്യമായി മാനദണ്ഡ പ്രകാരം നടത്തണമെന്നാവശ്യപ്പെട്ട്‌ എഫ്എസ്ഇടിഒ ജില്ലാ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. പത്തനംതിട്ടയിൽ നടന്ന പ്രകടനം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം സി വി സുരേഷ് കുമാർ ഉദ്‌ഘാടനം ചെയ്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ്‌ ദീപാ വിശ്വനാഥ് അധ്യക്ഷയായി.

കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവംഗം സി ബിന്ദു, കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റംഗം ഡോ. ജാൻകി ദാസ്, എസ് ലക്ഷ്മീദേവി, മാത്യു എം അലക്സ്, ദീപാ ജയപ്രകാശ്, റെയ്സൺ സാം രാജു, ജി അനീഷ് കുമാർ, മോളമ്മ തോമസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home