ad
Deshabhimani

തരുവല്ലയിൽ ലക്ഷങ്ങളുടെ നഷ്ടം

പതിനായിരം രൂപ എന്തിന്‌ തികയാൻ

Photo

തിരുവല്ല തിരുമൂലപുരത്ത് ഞവനാകുഴിയിയിൽ വെള്ളം കയറിയ വീടുകളിലെ സാധനങ്ങൾ മുഴുവൻ പുറത്തിട്ടിരിക്കുന്നു

avatar
സ്വന്തം ലേഖകൻ

Published on Aug 12, 2026, 12:05 AM | 1 min read

തിരുവല്ല

തിരുവല്ലയിൽ ഒമ്പതുദിവസം പ്രളയജലത്തിൽ മുങ്ങിക്കിടന്ന നൂറുകണക്കിന്‌ വീടുകൾ തകർന്നുവീഴാറായ നിലൽ. ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന്‌ തിരികെ എത്തിയത്‌ ലക്ഷങ്ങളുടെ ഗൃഹോപകരണങ്ങളും വീടൊന്നാകെയും തകർന്ന അവസ്ഥയിലേക്ക്‌. മേശ, കസേര, കട്ടിൽ, കിടക്ക, ഫ്രിഡ്ജ്, വാഷിങ്‌ മെഷീൻ, പാത്രങ്ങൾ, ഗ്യാസ് അടുപ്പുകൾ തുടങ്ങിയ ഗൃഹോപകരണങ്ങളും വസ്ത്രങ്ങളും എല്ലാം നഷ്‌ടമായി.

സർക്കാർ നൽകുമെന്ന്‌ പറഞ്ഞ 10,000 രൂപ ഒന്നിനും തികയില്ലെന്ന്‌ ദുരിതബാധിതർ ഒന്നാകെ പറയുന്നു. മലിനജലത്താൽ കിണറുകൾ മുങ്ങിയതിനാൽ ശുദ്ധജലവും കിട്ടാനില്ല. വീടുകൾ പലതും വിള്ളൽ വീണ് അപകടാവസ്ഥയിലായി. 2018 മുതൽ അപ്പർ കുട്ടനാട് അടങ്ങുന്ന തിരുവല്ലക്കാർക്ക് തീരാദുരിതമാണ്.

തിരുവല്ല നഗരസഭാ പ്രദേശങ്ങളിലെ താഴ്ന്ന പ്രദേശങ്ങളും കുറ്റൂർ, കടപ്ര, നിരണം, പെരിങ്ങര, നെടുമ്പ്രം പഞ്ചായത്തുകളിൽ 75 ശതമാനത്തിലേറെയും പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങിയിരുന്നു. ഇവിടുത്തെ വീടുകളിലെല്ലാം സമാനമായ അവസ്ഥയാണ്‌. ഓരോ വീടിനും ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടും 10,000 രൂപ മാത്രമാണ് സർക്കാർ പ്രഖ്യാപിച്ചത്. ഈ തുക അപര്യാപ്തമാണെന്ന് നാട്ടുകാർ പറയുന്നു. വാഹനങ്ങൾ പൂർണമായും നഷ്ടപെട്ട നിരവധി കുടുംബങ്ങളുമുണ്ട്‌.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home