ad
Deshabhimani

മന്ത്രി വന്നുപോയിട്ട്‌ ആഴ്‌ചകൾ

മേനകയുടെ കുടുംബത്തിന് ധനസഹായം ലഭിച്ചില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 15, 2026, 12:05 AM | 1 min read

ചിറ്റാർ

മന്ത്രി ബിന്ദു കൃഷ്ണ ഗവിയിലെത്തി ആഴ്‌ചകൾ കഴിഞ്ഞിട്ടും കൊല്ലപ്പെട്ട മേനകയുടെ കുടുംബത്തിന് സർക്കാർ ധനസഹായം ഒന്നും പ്രഖ്യാപിച്ചില്ല. ബുധനാഴ്‌ച ചേരുന്ന മന്ത്രിസഭാ യോഗം വിഷയം പരിഗണിക്കുമെന്നാണ് ഗവി നിവാസികളും മേനകയുടെ വീട്ടുകാരും പ്രതീക്ഷിയ്ക്കുന്നത്.

അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ നടത്തിയ ഇടപെടലിനെ തുടർന്ന് വനം വകുപ്പും പിടിആറും കളക്ടറും ചേർന്ന് ധനസഹായം പ്രഖ്യാപിച്ചിരുന്നു. ​ഇത്തരം വിഷയങ്ങളിൽ സംസ്ഥാന മന്ത്രിസഭയ്ക്ക് സാമ്പത്തിക സഹായം നല്കാൻ പ്രത്യേക അധികാരമുണ്ട്. ആ നിലയിൽ അടിയന്തരമായി സഹായം നൽകേണ്ടതുണ്ട്‌.

ഗവി നിവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്ഥിരം പൊലീസ് സംവിധാനമെന്ന നാട്ടുകാരുടെ ആവശ്യവും നടപ്പാക്കണം. ജൂൺ 18നാണ് ജോലിക്കുപോകുംവഴി അങ്കണവാടി ജീവനക്കാരി മേനക കൊല്ലപ്പെട്ടത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home