ad
Deshabhimani

അടിയന്തര യോഗം വിളിച്ച് എംഎൽഎ

വെച്ചൂച്ചിറയിലെ തെരുവുനായ ശല്യം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 12, 2025, 12:05 AM | 1 min read



റാന്നി

വെച്ചൂച്ചിറയിലെ തെരുവുനായ ശല്യം പരിഹരിക്കാൻ അടിയന്തര യോഗം വിളിച്ച് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ. പേപ്പട്ടി വീണ്ടും ടൗണിൽ ആക്രമണം കാട്ടിയതോടെയാണ് അടിയന്തര നടപടി. കഴിഞ്ഞദിവസം പേപ്പട്ടി വാഹനങ്ങൾക്ക് നേരെ ആക്രമണം നടത്തി. ആർക്കും ഭാഗ്യത്തിന് കടിയേറ്റില്ല. ഒരാഴ്ച മുമ്പ് ടൗണിൽ ഇറങ്ങിയ പേപ്പട്ടി അഞ്ച് പേരെ കടിച്ചിരുന്നു. അതിൽ ഒരാളുടെ പരിക്ക് ഗുരുതരമായിരുന്നു . അന്ന് അക്രമണം കാട്ടിയ പട്ടിയെ പിന്നീട് ചത്ത നിലയിൽ കണ്ടു. അന്ന് പേപ്പട്ടി നിരവധി തെരുവുനായകളെ കടിച്ചതായാണ് സംശയം. ഇവയിൽപ്പെട്ടതാണോ കഴിഞ്ഞദിവസം അക്രമണ സ്വഭാവം കാണിച്ചതെന്നും കരുതുന്നു. എംഎൽഎയുടെ നിർദ്ദേശപ്രകാരം മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാ ഓഫീസർമാർ പങ്കെടുക്കുന്ന യോഗം ചൊവ്വ പകൽ 12ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേരും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home