കാട്ടാനയിറങ്ങി
പോകാതെ നിന്നത് ഭീതിപരത്തി

നേരം വെളുത്തിട്ടും പോകാതെ നദിയിൽ നിലയുറപ്പിച്ച ആന
റാന്നി
വടശ്ശേരിക്കര ഭാഗത്ത് കാട്ടാനയിറങ്ങി രാവിലെയും തിരിച്ചുപോകാതെ നിന്നത് നാട്ടുകാർക്കിടയിൽ വലിയ ആശങ്ക ഉയർത്തി. വടശ്ശേരിക്കര പാലത്തിന് 100 മീറ്റർ മാത്രം മുകളിൽ കടമാൻകുന്ന് ക്ഷേത്രത്തിന്റെ ഭാഗത്ത് ജനവാസ മേഖലയിലാണ് ആനയിറങ്ങിയത്.
ബുധനാഴ്ച പുലർച്ചെയാണ് ഒളികല്ല് ഭാഗത്തുനിന്നും ഏഴ് ആനകൾ നദി മറികടന്നെത്തിയത്. ഇവിടെ മുളമൂട്ടിലെ പുരയിടത്തിൽ നിന്ന വാഴകൾ നശിപ്പിച്ചു. ശബ്ദം കേട്ട് വീട്ടുകാർ ബഹളം വച്ചു. നാലാന ഒരു ദിക്കിലേക്കും മൂന്നാന മറുഭാഗത്തേക്കും പോയി മറ്റു പുരയിടങ്ങളിലെ കൃഷിയും നശിപ്പിച്ചു. രാവിലെ ഏഴരയോടെ രണ്ട് ആനകൾ നദിയിലും ഒന്ന് കരയിലുമായി നിന്നു. സാധാരണയായി പുലർച്ചെയോടെ ആനകൾ മടങ്ങും. പടക്കം പൊട്ടിച്ചിട്ടും ഒരു ആന പോകാൻ കൂട്ടാക്കിയില്ല. രാവിലെ 9.30ഓടെയാണ് ഇത് കയറിപ്പോയത്.









0 comments