ad
Deshabhimani

കൂടെയുണ്ട്‌... നാടുമുഴുവൻ

Photo

എൽഡിഎഫ്‌ അടൂർ മണ്ഡലം സ്ഥാനാർഥി പ്രിജി കണ്ണന് കൊടുമൺ അങ്ങാടിക്കലിൽ നൽകിയ സ്വീകരണം

avatar
സി ജെ ഹരികുമാർ

Published on Apr 01, 2026, 12:05 AM | 1 min read

കൊടുമൺ

‘അറുപത്തിമൂന്ന്‌ വർഷമായി ഞാനീ പാർടിക്കൊപ്പമുണ്ട്‌. ക്ഷേമപെൻഷൻ മുടങ്ങാതെ തരുന്ന എൽഡിഎഫ്‌ സർക്കാർ വീണ്ടും വരണം. പ്രിജി മോൾക്കൊപ്പം ഇ‍ൗ നാട്‌ മുഴുവനുണ്ട്‌.' കൊടുമൺചിറയിലെ സ്വീകരണകേന്ദ്രത്തിലേക്ക്‌ അടൂർ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി പ്രിജി കണ്ണന്റെ പര്യടനം എത്തുമ്പോൾ വടി കുത്തി മുഷ്‌ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന കുഞ്ഞുപെണ്ണ്‌ ഏവരേയും ആവേശം കൊള്ളിച്ചു. എൺപത്‌ വയസായി, നടക്കാൻ ബുദ്ധിമുട്ടുണ്ട്‌ എന്നാലും വരാതിരിക്കാനാവില്ല. മൈക്ക്‌ അന‍ൗൺസ്‌മെന്റ്‌ കേട്ടപ്പോൾ പെട്ടെന്ന്‌ പോരുകയായിരുന്നു. സ്ഥാനാർഥിയെ കെട്ടിപ്പിടിച്ച്‌ വിജയം ആശംസിച്ചാണ്‌ അവർ മടങ്ങിയത്‌.

സമാനകാഴ്‌ചകളായിരുന്നു സ്വീകരണത്തിലെല്ലാം. കടുത്ത ചൂടിലും പ്രായാധിക്യം മറന്ന്‌ എത്തുന്ന വയോധികരുടെ കരംപിടിച്ച്‌ ഒപ്പമുണ്ടാകുമെന്ന്‌ ഉറപ്പ്‌ നൽകിയാണ്‌ സ്ഥാനാർഥി യാത്ര തുടർന്നത്‌. ചന്ദനപ്പള്ളിയിൽനിന്ന്‌ വൻ ജനാവലിയോടെയാണ്‌ രാവിലെ പര്യടനം തുടങ്ങിയത്‌. എൽഡിഎഫ്‌ സർക്കാരിന്റെ ജില്ലയിലെ പ്രധാന വികസനപദ്ധതിയായ ഏഴംകുളം – കൈപ്പട്ടൂർ റോഡിന്റെ ഓരങ്ങളിൽ വികസനത്തിനൊപ്പമെന്നുറപ്പിച്ച്‌ ജനങ്ങൾ പ്രിജിക്കൊപ്പം അണിചേർന്നു. ബിഎം ബിസി നിലവാരത്തിൽ നിർമിച്ച റോഡുകളും കുടിവെള്ള പദ്ധതികളും അത്യാധുനിക സ്‌കൂൾ കെട്ടിടങ്ങളും കൊടുമണ്ണിനെ അന്താരാഷ്‌ട്രവിപണിയിൽ വരെ ശ്രദ്ധേയമാക്കിയ കൊടുമൺ റൈസ്‌ മില്ലടക്കം പ്രചാരണവഴികളിലെല്ലാം ചൂണ്ടിക്കാട്ടാൻ വികസന പദ്ധതികൾ ഏറെ. നൃത്തവും ചെണ്ടമേളവും കൊന്നപ്പൂക്കളുമൊരുക്കി സ്ഥാനാർഥിക്ക്‌ സ്നേഹ വായ്‌പോടെയായിരുന്നു എങ്ങും വരവേൽപ്പ്. സ്ത്രീകളും കുട്ടികളും കർഷകരും കർഷകത്തൊഴിലാളികളുമടക്കം ജനസമൂഹം സ്വീകരണകേന്ദ്രങ്ങളിലെത്തി. ശീതളപാനീയവും ലഘുഭക്ഷണവുമായാണ്‌ ജനങ്ങൾ കാത്തുനിന്നത്‌. അടൂരിന്റെ മകളെ നെഞ്ചേറ്റിയ കാർഷികത്തനിമ വിളിച്ചോതുന്ന നാട്‌ നിയമസഭയിലേക്ക്‌ പ്രിജിയെ അയയ്‌ക്കുമെന്നുറപ്പിച്ചുകഴിഞ്ഞു.

"സാധാരണ കുടുംബത്തിൽ ജനിച്ചയാളാണ്‌ ഞാൻ, സാധാരണക്കാരുടെ പ്രശ്‌നങ്ങൾ അടുത്തറിയാം. ജില്ലാ പഞ്ചായത്തംഗമായും സർവകലാശാല സിൻഡിക്കേറ്റംഗമായും പ്രവർത്തിച്ച്‌ പരിചയമുണ്ട്‌. എല്ലാവരുടെയും മകളായും സഹോദരിയായും കണ്ട്‌ അടൂർ മണ്ഡലത്തിൽ എൽഡിഎഫിനെ വിജയിപ്പിക്കണം. ഏതവസ്ഥയിലും നിങ്ങൾക്ക്‌ ഒപ്പമുണ്ടാകുമെന്ന്‌ ഉറപ്പുതരുന്നു.'– പക്വതയോടെയുള്ള പ്രിജിയുടെ വാക്കുകൾ ഏവരും നെഞ്ചേറ്റിയാണ്‌ മടങ്ങുന്നത്‌. ചീക്കം കല്ലിലായിരുന്നു സമാപനം.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home