ad
Deshabhimani

പത്തനംതിട്ടക്ക്‌ പുത്തൻപുതുക്കാലം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
ആർ ഹരീഷ്‌

Published on Dec 02, 2025, 12:05 AM | 1 min read

പത്തനംതിട്ട

ജില്ലാ കേന്ദ്രത്തിന്‌ വികസനത്തിന്റെ പുതിയ കാലമൊരുക്കിയ ആത്മവിശ്വാസത്തിലാണ്‌ എൽഡിഎഫ്‌ ഇത്തവണയും തെരഞ്ഞെടുപ്പ്‌ പ്രവർത്തനത്തിൽ മുന്നേറുന്നത്‌. എൽഡിഎഫ്‌ ഭരണത്തിൽ അഞ്ചുവർഷം കൊണ്ട്‌ നഗരത്തിനുണ്ടായ മാറ്റങ്ങൾ ജനമാകെ അംഗീകരിച്ചതാണ്‌. അടിസ്ഥാന സ‍ൗകര്യ വികസനമടക്കം നാനാമേഖലകളിലും അതിശയിപ്പിക്കുന്ന മുന്നേറ്റങ്ങൾക്ക്‌ പത്തനംതിട്ട നഗരം സാക്ഷിയായി. നടപ്പിലാക്കിയ പദ്ധതികൾ ഓരോന്നും അക്കമിട്ട്‌ നിരത്തിയാണ്‌ ഇടതുമുന്നണി എല്ലാ വാർഡിലും വോട്ടഭ്യർഥിക്കുന്നത്‌.

യുഡിഎഫ്‌ തടസംനിന്ന ജില്ലാ സ്‌റ്റേഡിയം നിർമാണത്തിന്‌ ധാരണപത്രത്തിൽ ഒപ്പിട്ടാണ്‌ വികസന കുതിപ്പ്‌ തുടങ്ങിയത്‌. ട്രോളിൽ നിറഞ്ഞ സ്വകാര്യ ബസ് സ്റ്റാൻഡ്‌ ഇന്ന്‌ കേരളത്തിലെ ഏറ്റവും മികച്ച സ്വകാര്യ ബസ് സ്റ്റാൻഡാണ്‌. ചെളിയും കുഴിയും നിറഞ്ഞ ബസ്‌ സ്റ്റാൻഡ്‌ ആധുനിക സജ്ജീകരണത്തോടെയാണ്‌ യാർഡ്‌ പൂർണമാക്കിയത്‌. ഇതിന്‌ മോടികൂട്ടി കുട്ടികളുടെ ഉദ്യാനവും തീർന്നു. അബാൻ ജങ്‌ഷൻ ട‍ൗൺ സ്‌ക്വയറായി അറിയപ്പെടാൻ തുടങ്ങിത്‌ ഇക്കാലയളവിലാണ്‌. ഇതിന്‌ കാരണമായത്‌ അവിടുത്തെ മനോഹരമായ നഗരചത്വരവും.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഓക്‌സിജൻ പ്ലാന്റ്‌ നിർമിച്ചതും പേവാർഡ്‌ നവീകരിച്ചതും രോഗികളോടുള്ള കരുതലായി. ആയുർവേദ ഡിസ്‌പൻസറിക്ക്‌ പുതിയ ഒപി ബ്ലോക്ക്, മയിലാടുപാറയിലും വഞ്ചിപൊയ്കയിലും മോടിപ്പടിയിലും വെൽനസ് സെന്റർ ഇവയൊക്കെ അഭിമാനകരമായ നേട്ടം.

എണ്ണിയാലൊടുങ്ങാത്ത വികസനപദ്ധതികൾ പ്രചരിപ്പിച്ചാണ്‌ 33 വാർഡിലും സ്ഥാനാർഥികൾ പ്രചാരണവുമായി മുന്നേറുന്നത്‌. വികസനത്തുടർച്ചയുണ്ടാകണമെന്ന്‌ ജനങ്ങളും ആഗ്രഹിക്കുന്നു. മൂന്നും നാലും തവണ ഭവന സന്ദർശനം പൂർത്തിയാക്കി വിവിധ സ്‌ക്വാഡുകളുടെ പ്രവർത്തനം പുരോഗമിക്കുകയാണ്‌. കൂട്ടായ പ്രവർത്തനത്തിന്റെ ആത്മവിശ്വാസവുമുണ്ട്‌. സ്ഥാനാർഥി നിർണയം മുതൽ യുഡിഎഫ്‌ അടിപതറിയിരുന്നു. നേതാക്കൾക്ക്‌ ഉൾപ്പെടെ പല വാർഡിലും വിമത സ്ഥാനാർഥികൾ രംഗത്ത്‌ വന്നു. ഇത്തരത്തിൽ കെട്ടുറപ്പില്ലാത്ത പ്രവർത്തനം യുഡിഎഫിനെ ബാധിക്കുമെന്നുറപ്പ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home