സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി സമാപിച്ചു
മാറ്റത്തിന് സാക്ഷ്യംവഹിച്ച് ജനസഞ്ചയം

സ്വന്തം ലേഖിക
Published on Oct 08, 2026, 12:05 AM | 1 min read
വി എസ് അച്യുതാനന്ദൻ നഗർ (പത്തനംതിട്ട)
സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റിയിലൂടെ പുതിയ മാറ്റത്തിന് സാക്ഷ്യംവഹിച്ച് പത്തനംതിട്ട പുതിയ ബസ് സ്‌റ്റാൻഡ് മൈതാനത്ത് സംഘടിപ്പിച്ച മഹാറാലിയിൽ അണിനിരന്നത് പതിനായിരങ്ങൾ. പ്രായഭേദമന്യേ രക്തപതാകത്തണലിൽ ജനങ്ങൾ തടിച്ചുകൂടി. സ്‌ത്രീകളും കുട്ടികളും യുവാക്കളുമെല്ലാം ജനസാഗരത്തിൽ അലിഞ്ഞുചേർന്നു. തെരഞ്ഞെടുപ്പിലെ താൽക്കാലിക പരാജയം ഇടതുപക്ഷത്തിന് ഒരുവിധ ക്ഷതവുമേൽപ്പിക്കില്ലെന്ന് വിളിച്ചുപറഞ്ഞാണ് വിപുലീകൃത ജില്ലാകമ്മിറ്റി യോഗത്തിന് സമാപനമായത്.
പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ സമാപനയോഗം ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു അധ്യക്ഷനായി.
പി ജയരാജൻ, എം വി ജയരാജൻ, രാജു ഏബ്രഹാം, കെ അനന്തഗോപൻ, ഓമല്ലൂർ ശങ്കരൻ, പി ബി ഹർഷകുമാർ, കോമളം അനിരുദ്ധൻ, വീണാ ജോർജ്, പി ആർ പ്രസാദ്, ടി ഡി ബൈജു, എം വി സഞ്‌ജു, ആർ സനൽകുമാർ, ലസിത നായർ, കെ യു ജനീഷ്‌കുമാർ, സക്കീർ ഹുസൈൻ, എൻ സജികുമാർ, സി രാധാകൃഷ്‌ണൻ തുടങ്ങിയവരും പങ്കെടുത്തു.









0 comments