ad
Deshabhimani

ചുമട്ടുതൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം സമാപിച്ചു

നദികളിലെ മണൽവാരൽ പുനഃരാരംഭിക്കണം

CITU
avatar
സ്വന്തം ലേഖകൻ

Published on Aug 25, 2025, 12:05 AM | 1 min read

കോന്നി

ജില്ലയിലെ നദികളിൽനിന്ന്‌ മണൽവാരൽ അടിയന്തരമായി പുനഃരാരംഭിക്കണമെന്ന് ജില്ലാ ഹെഡ് ലോഡ് ആൻഡ്‌ ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പമ്പ, അച്ചൻകോവിലാറുകളിൽ വൻതോതിലാണ് മണലുള്ളത്‌. പതിറ്റാണ്ടിലേറെയായി തുടരുന്ന മണൽവാരൽ നിരോധനം നീക്കുന്നതോടെ ആയിരക്കണക്കിന് തൊഴിലാളികൾക്കാണ്‌ തൊഴിലവസരമുണ്ടാകുന്നത്‌. പാറഖനനം പുനഃരാരംഭിക്കാനും നടപടി വേണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പി ഉദയഭാനു നഗറിൽ (കോന്നി ശബരി ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ്‌ ചെയർമാൻ ആർ രാമു ഉദ്ഘാടനം ചെയ്‌തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ സി രാജഗോപാലൻ അധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറി പി ബി ഹർഷകുമാർ, ടി ഡി ബൈജു, പി ജെ അജയകുമാർ, കെ യു ജനീഷ്‌കുമാർ എംഎൽഎ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ശ്യാംലാൽ സ്വാഗതവും കൺവീനർ എം എസ്‌ ഗോപിനാഥൻ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: കെ സി രാജഗോപാലൻ (പ്രസിഡന്റ്‌), ടി ഡി ബൈജു, ആർ തുളസീധരൻപിള്ള, കെ പി പ്രസന്നകുമാർ, വി പി രാജശേഖരൻനായർ, പി കെ പ്രഭാകരൻ, ശ്രീജിത്ത്, അഷറഫ്, സുന്ദരേശൻ, ജോൺസൺ, അനീഷ് (വൈസ് പ്രസിഡന്റുമാർ), മലയാലപ്പുഴ മോഹനൻ (ജനറൽ സെക്രട്ടറി), ടി വി സ്‌റ്റാലിൻ, എം എസ്‌ ഗോപിനാഥൻ, കെ കെ സുകുമാരൻ, വി കെ സണ്ണി, ടി പി രാജേന്ദ്രൻ, എം രാജൻ, റജി ജോർജ്, എൻ കെ ജയപ്രകാശ്, ജി പ്രസാദ്, ബാലചന്ദ്രൻ (ജോയിന്റ്‌ സെക്രട്ടറിമാർ), ആർ ഉണ്ണികൃഷ്ണപിള്ള (ട്രഷറർ). 70 അംഗ ജില്ലാ കമ്മിറ്റിയേയും 201 അംഗ ജില്ലാ കൗൺസിലിനെയും തെരഞ്ഞെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home