ഭൂ ഉടമകൾക്ക് നഷ്ടപരിഹാരം വേഗത്തിൽ

വാലുപാറ -കക്കാട് 220 കെ വി ലൈൻ വലിക്കുന്നതിന്റെ നഷ്ടപരിഹാരം ഷാജി ചക്കുതറക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ആർ പ്രമോദ് നൽകുന്നു
ചിറ്റാർ
മൂഴിയാർ ശബരിഗിരി അമ്പലമുകൾ -കക്കാട് 220 കെ വി ലൈൻ പദ്ധതിയുടെ ഭാഗമായി സീതത്തോട്ടിലെ 110 കെവി സബ് സ്റ്റേഷനിലേക്ക് വൈദ്യുത ലൈൻ കടന്നു വരുന്ന സ്ഥലമുടമകൾക്കുള്ള നഷ്ടപരിഹാര തുക നൽകി തുടങ്ങി. വെള്ളിയാഴ്‌ച്ച സീതത്തോട് പഞ്ചായത്ത് ഓഫീസിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി ആർ പ്രമോദ് വസ്തു ഉടമകൾക്ക് തുക കൈമാറി. സ്ഥലമുടമകളായ സീതത്തോട് കൊച്ചു കോയിക്കൽ പുതുപറമ്പിൽ പി വി വിനോദ്, കൊച്ചു കോയിക്കൽ വടക്കേവീട്ടിൽ ജിഷ വർഗ്ഗീസ്, കൊച്ചു കോയിക്കൽ മരുതി മേപ്പുറത്ത് വർഗ്ഗീസ് തോമസ്, കൊച്ചു തറയിൽ ഷാജി വർഗ്ഗീസ് എന്നിവർക്കാണ് തുക വിതരണം ചെയ്തത്. പൊളിഞ്ഞത് കുപ്രചരണം അടുത്തിടെ മാധ്യമങ്ങളിലൂടെ പദ്ധതിക്കെതിരെ വലിയ കുപ്രചരണമാണ് നടന്നത്. ലൈൻ കടന്നു പോകുന്ന പ്രദേശത്തെ ഭൂ ഉടമകൾക്ക് നഷ്ടപരിഹാരം നൽകിയില്ല എന്നായിയുരുന്നു പ്രചരണം. ലൈൻ കടന്നു വരുന്ന ഭാഗത്ത് പട്ടയം ഉള്ളവരും ഇല്ലാത്തവരുമുണ്ട്. പട്ടയം ഇല്ലാത്ത കൈവശക്കാർക്ക് നഷ്ടപരിഹാരം നൽകുന്ന വിഷയം ചെറിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ ഇടപെട് കഴിഞ്ഞ 14ന് കലക്ടറേറ്റിൽ യോഗം ചേർന്നു വിഷയം റവന്യു മന്ത്രിയെ ധരിപ്പിച്ചു. ഇതേ തുടർന്ന് കെവശശ ഭൂഉടമകളുടെ പ്രശ്നവും പരിഹരിച്ചു. നിലവിൽ ലൈൽ വലിക്കാൻ മരങ്ങൾ മുറിച്ചുമാറ്റി ടവറിന്റെ ജോലികൾ നടക്കുന്ന ഭൂഉടമകൾക്കാണ് ആദ്യഘട്ടം നഷ്ട പരിഹാരം നൽയത്. തുടർന്നുള്ള പ്രദേശങ്ങളിൽ ജോലി പുരോഗമിക്കുന്ന മുറയ്ക്ക് നഷ്ടപരിഹാരം നൽകും.










0 comments