ad
Deshabhimani

ഇ ടെൻഡറില്ലാതെ കരാർ

വാട്ടർ അതോറിറ്റിയുടെ ടാങ്ക്‌ പൊളിക്കലിൽ ക്രമക്കേടെന്ന്‌ ആക്ഷേപം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Aug 07, 2026, 12:05 AM | 1 min read

പാലക്കാട്‌

ഇ– ടെൻഡർ വിളിക്കാതെ നേരിട്ട്‌ കരാർ നൽകുക വഴി കേരള വാട്ടർ അതോറിറ്റിക്ക്‌ കീഴിലെ പണികളിൽ ക്രമക്കേട്‌ നടക്കുന്നതായി ആക്ഷേപം. കൊല്ലങ്കോട്‌ അഗ്‌നിരക്ഷാസേന നിലയത്തിന്‌ സമീപത്തും എലവഞ്ചേരി വട്ടേക്കാട്‌ എൽപി സ്‌കൂളിനടുത്തുമുള്ള വാട്ടർ അതോറിറ്റിയുടെ ടാങ്കുകൾ പൊളിച്ചുമാറ്റാനുള്ള പണി അനുവദിച്ചതിനെതിരെയാണ്‌ ആക്ഷേപം. ഏഴുലക്ഷം ലിറ്റർ വെള്ളംവരെ ഉൾക്കൊള്ളുന്ന കൊല്ലങ്കോട്‌ ടാങ്ക്‌ പൊളിക്കാൻ 5,00,000 രൂപയ്‌ക്കും മൂന്നുലക്ഷം ലിറ്റർവരെ ഉൾക്കൊള്ളുന്ന എലവഞ്ചേരിയിലേതിന്‌ 4,00,000 രൂപയ്‌ക്കുമാണ്‌ കരാർ നൽകിയത്‌. ടാങ്ക്‌ പൊളിച്ചുകിട്ടുന്ന കമ്പിയും മറ്റും കരാറെടുത്തയാൾക്ക്‌ എടുക്കാം. ജ‍ൂൺ ഒന്നിനാണ്‌ കൊല്ലങ്കോട്ടെ ടാങ്ക്‌ പൊളിക്കാൻ ക്വട്ടേഷൻ വിളിച്ചത്‌. നോട്ടീസ്‌ ബോർഡിൽ പതിച്ചായിരുന്നു ഇത്‌. മൂന്നുപേർ പങ്കെടുത്തു. 29ന്‌ ക്വട്ടേഷൻ നൽകി. ഇക്കാലയളവിൽ പത്രപരസ്യം നൽകി സുതാര്യമായി ഇ ടെൻഡർ നടപടി പൂർത്തിയാക്കാൻ സമയമുണ്ടായിട്ടും ഭരണകക്ഷിയിൽപ്പെട്ട ചിലർക്ക്‌ നേരിട്ട്‌ കരാർ നൽകിയെന്നാണ്‌ ആരോപണം. എലവഞ്ചേരിയിലെ ടാങ്ക്‌ പൊളിക്കാൻ മെയ്‌ 22ന്‌ ക്വട്ടേഷൻ ക്ഷണിച്ചു. മൂന്നുപേർ പങ്കെടുത്തു. 25ന്‌ ക്വട്ടേഷൻ നൽകി. ഇതിന്റെ പ്രവൃത്തി ഏതാണ്ട്‌ പൂർത്തിയായി. അഞ്ചുലക്ഷം രൂപയ്‌ക്കോ അതിന്‌ താഴെയോ ഉള്ള പ്രവൃത്തിക്ക്‌ ഇ ടെൻഡർ നിർബന്ധമില്ല. ക്വട്ടേഷൻ ക്ഷണിക്കുകയാണെങ്കിൽ പത്രപരസ്യം നൽകേണ്ടതില്ല. ഇ‍ൗ സാഹചര്യം ഉപയോഗിച്ച്‌ ക്രമക്കേടിന്‌ കളമൊരുക്കുന്നുവെന്നാണ്‌ ആക്ഷേപം. മഴക്കാലത്തെ അപകട സാധ്യത പരിഗണിച്ച്‌ ടാങ്കുകൾ എത്രയും വേഗം പൊളിച്ചുമാറ്റണമെന്ന്‌ നിർദേശമുണ്ടായതിനാലാണ്‌ പ്രവൃത്തി നടത്താൻ ഇ ടെൻഡർ നൽകാതെ ക്വട്ടേഷൻ വിളിച്ചതെന്നും അഞ്ചുലക്ഷത്തിന്‌ മുകളിലുള്ള പ്രവൃത്തിയായതിനാൽ ഇ ടെൻഡർ നിർബന്ധമില്ലെന്നുമാണ്‌ അധികൃതർ നൽകുന്ന വിശദീകരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home