ad
Deshabhimani

വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ 14 മുതൽ ജില്ലയിൽ

വരവേൽക്കാൻ 
മനസ്സുകളൊരുങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
പ്രത്യേക ലേഖകൻ

Published on Feb 10, 2026, 12:42 AM | 1 min read

പാലക്കാട്‌

നാട്‌ മാറിയതല്ലെന്നും എൽഡിഎഫ്‌ സർക്കാരുകൾ മാറ്റിയതാണെന്നുമുള്ള ഉറച്ച ബോധ്യത്തോടെ വികസനമുന്നേറ്റ ജാഥയെ വരവേൽക്കാൻ ഒരുങ്ങുകയാണ്‌ പാലക്കാട്‌. നവകേരളത്തിന്‌ തുടർച്ചയും കൂടുതൽ കരുത്തും പകരാനുള്ള ജനകീയ യാത്രയെ സമരപോരാട്ടങ്ങളുടെ ഭൂമിക ഹൃദയത്തിലേറ്റും. ജനകീയമുന്നേറ്റത്തിന്റെ മറ്റൊരു ചരിത്രം രചിക്കാൻ തയ്യാറെടുക്കുകയാണ്‌ ഇ‍ൗ മണ്ണ്‌. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ്‌ വടക്കൻമേഖല വികസന മുന്നേറ്റ ജാഥ ശനിയാഴ്‌ച ജില്ലയിലെത്തി തിങ്കളാഴ്‌ച സമാപിക്കും. മൂന്ന്‌ ദിവസം 11 കേന്ദ്രങ്ങളിലാണ്‌ വരവേൽപ്പ്‌. ഞായർ, തിങ്കൾ ദിവസങ്ങളിൽ ജില്ലയിലെ വ്യത്യസ്‌ത മേഖലയിലുള്ളവരുമായി ജാഥാ ക്യാപ്‌റ്റൻ സംവദിക്കും. ഞായർ രാവിലെ 8.30ന്‌ കുളപ്പുള്ളി പള്ളിയാലിൽ ഓഡിറ്റോറിയത്തിലും തിങ്കൾ രാവിലെ 8.30ന്‌ പാലക്കാട്‌ ടോപ്പ്‌ ഇൻ ട‍ൗൺ ഓഡിറ്റോറിയത്തിലുമാണ്‌ സംവാദം. ശനി പകൽ മൂന്നിന്‌ തൃത്താല നീലിയാട്ട്‌ ജാഥയെ ജില്ലയിലേക്ക്‌ വരവേൽക്കും. കൂറ്റനാടാണ്‌ ആദ്യ സ്വീകരണം. നാലിന്‌ പട്ടാന്പിയിലും അഞ്ചിന്‌ കുളപ്പുള്ളിയിലും സ്വീകരണം. ഞായറാഴ്‌ച ഒറ്റപ്പാലം, മണ്ണാർക്കാട്‌, കോങ്ങാട്‌, പാലക്കാട്‌, തിങ്കളാഴ്‌ച ചിറ്റൂർ, നെന്മാറ, ആലത്തൂർ എന്നിവിടങ്ങളിലെയും സ്വീകരണശേഷം തരൂർ മണ്ഡലത്തിലെ വടക്കഞ്ചേരിയിൽ വടക്കൻമേഖല ജാഥ സമാപിക്കും. ഫെബ്രുവരി ഒന്നിന്‌ മഞ്ചേശ്വരത്തുനിന്നാണ്‌ ജാഥ ആരംഭിച്ചത്‌. കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടികളും സാന്പത്തിക ഉപരോധവും വർഗീയവൽക്കരണ നീക്കങ്ങളും തുറന്നുകാണിച്ചാണ്‌ പര്യടനം.

ജാഥ അംഗങ്ങൾ

സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം കെ എസ്‌ സലീഖ, പി സന്തോഷ്‌കുമാർ എം പി (സിപിഐ), മാത്യു കുന്നപ്പള്ളി (കേരള കോൺഗ്രസ്‌ എം), പി പി ദിവാകരൻ (ഇന്ത്യൻ സോഷ്യലിസ്‌റ്റ്‌ ജനതാദൾ), പി എം സുരേഷ്ബാബു (എൻസിപി), മനയത്ത്‌ ചന്ദ്രൻ (ആർജെഡി), ബാബു ഗോപിനാഥ്‌ (കോൺഗ്രസ്‌ എസ്‌), വടകോട്‌ മോനച്ചൻ (കേരള കോൺഗ്രസ്‌ ബി), എ ജെ ജോസഫ്‌ (ജനാധിപത്യ കേരള കോൺഗ്രസ്), കാസിം ഇരിക്കൂർ (ഐഎൻഎൽ), നൈസ്‌ മാത്യു (കേരള കോൺഗ്രസ്‌ സ്‌കറിയ വിഭാഗം).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home