ad
Deshabhimani

പാലക്കയത്ത് പുലി കുടുങ്ങി

പാലക്കയം വാക്കോടൻ നിരവുഭാഗത്ത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ അകപ്പെട്ട പുലി
വെബ് ഡെസ്ക്

Published on Feb 24, 2026, 02:00 AM | 1 min read

മണ്ണാർക്കാട്

തച്ചമ്പാറ പഞ്ചായത്തിലെ പാലക്കയം വാക്കോടൻ നിരവുഭാഗത്ത് ആടുകളെ കൊന്ന വന്യമൃഗത്തെ പിടികൂടാൻ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. തിങ്കൾ രാത്രി 9.45 ഓടെയാണ് കൂട്ടിൽ പുലി അകപ്പെട്ടത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ വനം ഉദ്യോഗസ്ഥരെ അറിയിച്ചു. കഴിഞ്ഞദിവസം മേയാൻവിട്ട ഏഴ്‌ ആടിനെ വന്യജീവി പിടിച്ച വാക്കോടൻ ആക്കാമറ്റം ജോർജ് ജോസഫിന്റെ പറമ്പിലാണ്‌ കൂട്‌ സ്ഥാപിച്ചത്‌. നായയെ ഇരയായി കെട്ടി. ശനി രാത്രിയിലാണ് വനംവകുപ്പ് കൂട്‌ സ്ഥാപിച്ചത്. ജോർജിന്റെ ആടുകളെ വന്യമൃഗംകൊന്ന പശ്ചാത്തലത്തിൽ കെ ശാന്തകുമാരി എംഎൽഎയുടെ നിർദേശവും നാട്ടുകാരുടെ ആവശ്യവും കണക്കിലെടുത്തായിരുന്നു നടപടി. രണ്ടുമാസത്തിനിടെ രണ്ട്‌ പുലികളെ വാക്കോടൻമലയുടെ ഇരുഭാഗത്തുനിന്നായി വനംവകുപ്പ് പിടികൂടിയിരുന്നു. ഒരുമാസത്തെ ഇടവളയ്ക്കുശേഷം വീണ്ടും വാക്കോടൻ മലയുടെ അടിവാരമായ നിരവുഭാഗത്തും വന്യമൃഗ ആക്രമണമുണ്ടായത് ഭീതി വർധിപ്പിച്ചിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home