ad
Deshabhimani

ഞെട്ടൽ മാറാതെ

സുരേഷ്

സുരേഷ്

avatar
സ്വന്തം ലേഖകൻ

Published on Apr 23, 2026, 12:46 AM | 1 min read

പട്ടാമ്പി

ജീവനും മകനെയും തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ്‌ മുണ്ടത്തിക്കോട്‌ അപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട കൊഴിക്കോട്ടിരി ചെറുതൊടി സുരേഷ്‌(52). 25 വർഷമായി സുരേഷ് വെടിക്കെട്ട് സാമഗ്രികളുടെ നിർമാണമേഖലയിൽ പ്രവർത്തിക്കുന്നു. അപകടം നടക്കുമ്പോൾ മകൻ സുജിത്തും (27) ഒപ്പമുണ്ടായിരുന്നു. നടുക്കുന്ന കാഴ്ചയിൽനിന്നും മോചിതനായിട്ടില്ല ഇപ്പോഴും. ‘മരിച്ച പ്രവീൺ അടക്കമുള്ളവർ ഉണ്ടായിരുന്ന നിർമാണപ്പുരയിലായിരുന്നു ആദ്യപൊട്ടൽ. അതുകേട്ട ഉടൻ കൂടെ ഉണ്ടായിരുന്നവരോട് ഓടാൻ ആവശ്യപ്പെട്ടു–സുരേഷ്‌ പറഞ്ഞു. ‘ മകനുൾപ്പെടെ 13 പേർ പാടത്തേക്ക് ഇറങ്ങി ഓടി, ഓടുന്നതിനിടെ തിരിഞ്ഞുനോക്കിയപ്പോൾ ഞങ്ങളോടെപ്പം ഉണ്ടായിരുന്ന ബാബുവേട്ടൻ എന്തോ മറന്നുവച്ച പോലെ പെട്ടെന്നുനിന്നു. നിലത്തുകിടന്ന മരുന്നിലൂടെയായിരുന്നു ഓട്ടം. ഇതോടെ അദ്ദേഹത്തിനും പൊള്ളലേറ്റു. പിന്നെ ആകെ ഒരു പൊട്ടിത്തെറിയായിരുന്നു. സുരേട്ടാ ഞായറാഴ്ച താലപ്പൊലിയല്ലേ നമുക്ക് വെള്ളിയാഴ്ച വരെ പണിയെടുക്കാമെന്ന് പ്രവീൺ പറഞ്ഞിരുന്നു’–. സുരേഷിന്റെ കണ്ണുകൾ നിറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home