വിട്ടുവീഴ്‌ചയില്ലാത്ത നടപടിയുണ്ടാകും: കെ ബാബു എംഎൽഎ

പാലക്കാട്
ഒമ്പത് വയസ്സുകാരിയുടെ കൈമുറിച്ചുമാറ്റിയ സംഭവത്തിൽ വിട്ടുവീഴ്‌ചയില്ലാത്ത നടപടിയെടുക്കാൻ എല്ലാവിധ ഇടപെടലുകളും നടത്തുമെന്ന് കെ ബാബു എംഎൽഎ. വെള്ളിയാഴ്‌ച വൈകിട്ട് കുട്ടിയുടെ കുടുംബത്തിനൊപ്പം ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകിയശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ പൂർണമായും കുടുംബത്തിനൊപ്പമാണ്. കുടുംബം ഡിഎംഒക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തി തുടരന്വേഷണത്തിന് വിദഗ്‌ധ സമിതിയെ ചുമതലപ്പെടുത്തുമെന്ന് ഡിഎംഒ ഉറപ്പുനൽകി. തുടർച്ചികിത്സ, നഷ്ടപരിഹാരം തുടങ്ങിയവയ്‌ക്കായി മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, എസ്‌സി, എസ്‌ടി മന്ത്രി എന്നിവരുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവരുമെന്നും ഒറ്റപ്പെട്ട സംഭവത്തെ മുൻനിർത്തി സംസ്ഥാനത്തെ ആരോഗ്യരംഗം മുഴുവൻ മോശമാണെന്ന് ചിത്രീകരിക്കരുതെന്നും എംഎൽഎ പറഞ്ഞു.










0 comments