ശ്രദ്ധേയമായി "ജന്തർമന്തർ" കോർണർ
സമരവേദിയിൽ സർഗാത്മക പ്രതിഷേധം

പാലക്കാട്
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്-കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാലക്കാട് പിഎംജി സ്കൂളിനുസമീപം ആരംഭിച്ച ‘ജന്തർമന്തർ’ സമരവേദി രണ്ടാം ദിനം സർഗാത്മക പ്രതിഷേധത്തിന് വേദിയായി. ശനിയാഴ്ച വൈകിട്ട് സമരഗീതങ്ങൾ, നൃത്താവിഷ്കാരങ്ങൾ, ലഘുപ്രഭാഷണങ്ങൾ എന്നിവ അരങ്ങേറി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ പ്രേംകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി കൺവീനർ ടി ആർ അജയൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി വി ചെന്താമരാക്ഷൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി കെ നൗഷാദ്, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ആർ ജയദേവൻ, പ്രസിഡന്റ് പി കെ ഷിബി കൃഷ്‌ണ, ജോയിന്റ് സെക്രട്ടറി എ എൻ നീരജ് കേരള നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി എച്ച് നവാസ് എന്നിവർ സംസാരിച്ചു.









0 comments