ad
Deshabhimani

നബിദിനത്തെ 
വരവേൽക്കാൻ നാടൊരുങ്ങി

നബിദിനത്തിന്റെ ഭാഗമായി അലങ്കരിച്ച ചെർപ്പുളശേരി കച്ചേരിക്കുന്ന് അറബി തങ്ങൾ ജുമാ മസ്ജിദ്
വെബ് ഡെസ്ക്

Published on Aug 26, 2025, 02:00 AM | 1 min read

ചെർപ്പുളശേരി

ഓണക്കാലത്ത് നബിദിനം കൂടിയെത്തിയതോടെ ആഘോഷത്തിളക്കത്തിൽ നാട്. ചെര്‍പ്പുളശേരി മേഖലയിൽ തെരുവുകളും പള്ളി-, മദ്രസകളും അലങ്കരിക്കുന്ന തിരക്കിലാണ് വിശ്വാസികൾ. വീടുകളിലും ഒരുക്കങ്ങൾ തകൃതിയാണ്. വിഭവ സമൃദ്ധമായ ഭക്ഷണവും മധുര പാനീയങ്ങളുമുണ്ടാക്കിയും ഘോഷയാത്രകൾ സംഘടിപ്പിച്ചുമാണ് നബിദിനം വരവേൽക്കുക. വൈവിധ്യമാർന്ന പരിപാടികളുമുണ്ടാകും. അറബി മാസമായ റബീഉൽ അവ്വൽ ഒന്ന് മുതൽ തന്നെ പള്ളികളിൽ മൗലിദ് സദസ്സുകളും തുടങ്ങി.​ അഞ്ചിനാണ് ഇത്തവണ നബിദിനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home