ad
Deshabhimani

തമിഴ്‌നാട്ടിൽ വീണ്ടും തരംഗമാവാൻ നിവിന‍ും മമിതയും; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' തമിഴ് പതിപ്പ് സെപ്തംബറില്‍

bethlahem kudumba unit
വെബ് ഡെസ്ക്

Published on Aug 25, 2026, 11:10 AM | 1 min read

മലയാളത്തിൽ മികച്ച കളക്ഷൻ നേടി കുതിപ്പ് തുടരുന്ന ഭാവന സ്റ്റുഡിയോസിന്‍റെ പുതിയ ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഇനി തമിഴ്‌നാട്ടിലേക്ക്. 'പ്രേമം', 'പ്രേമലു' തുടങ്ങിയ വമ്പൻ ഹിറ്റുകൾക്ക് ശേഷം തമിഴ് പ്രേക്ഷകരുടെ ഇടയിലും തരംഗമാകാനൊരുങ്ങുകയാണ് നിവിൻ പോളി, മമിത ബൈജു, ഗിരീഷ് എ ഡി ടീമിന്‍റെ ചിത്രം.


ചിത്രത്തിന്‍റെ തമിഴ് ഡബ്ബ്ഡ് വേർഷൻ സെപ്തംബർ 4-ന് തമിഴ്‌നാട്ടിൽ റിലീസ് ചെയ്യും. ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസാണ് ഡിസ്ട്രിബ്യൂഷൻ. തെലുങ്ക് സിനിമാ വിപണിയിലെ വമ്പൻ ഡിസ്ട്രിബ്യൂട്ടർമാരായ മൈത്രി മൂവി മേക്കേഴ്സും ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസും ചേർന്നാണ് സിനിമയുടെ തെലുങ്ക് പതിപ്പ് പുറത്തിറക്കുന്നത്. 61.37 കോടിയാണ് ബികെയു ഇതുവരെ നേടിയത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home