ad
Deshabhimani

ഒബിസി ക്രീമിലെയര്‍ വിധിയിൽ സുപ്രീം കോടതിയോട് വ്യക്തത തേടി, 2025 സിവിൽ സര്‍വ്വീസ് ബാച്ചിലും ആശയകുഴപ്പം

Supreme Court
വെബ് ഡെസ്ക്

Published on Aug 25, 2026, 10:52 AM | 1 min read

ന്യൂഡൽഹി: ഒബിസി വിഭാഗങ്ങളിലെ ക്രിമിലെയര്‍ സംബന്ധിച്ച 2025 ലെ വിധി ആ വര്‍ഷത്തെ സിവിൽ സര്‍വീസ് പരീക്ഷകളിൽ ബാധകമാണോ എന്നതിൽ ആശയ കുഴപ്പം. ഇത് സംബന്ധിച്ച് വ്യക്തത തേടി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. മാര്‍ച്ച് 11 ന് കോടതി പുറപ്പെടുവിച്ച വിധിയിലാണ് വ്യക്ത തേടിയത്. ക്രീമിലെയര്‍ നിശ്ചയിക്കുന്നതിനെ മൊത്തത്തിൽ ബാധിക്കാവുന്ന വിധിയാണ്.


ഒരു ഉദ്യോഗാര്‍ഥി ക്രീമിലെയര്‍ ആണോ നോൺ ക്രീമിലെയര്‍ ആണോ എന്ന് നിശ്ചയിക്കാൻ സമ്പത്തിക സ്ഥിതി മാത്രം പരിഗണിച്ചാൽ കഴിയില്ലെന്ന് അന്നത്ത വിധിയിൽ കോടതി നിരീക്ഷിച്ചു. മാതാപിതാക്കളുടെ വരുമാനമല്ല ഇതിന് അടിസ്ഥാനമാവേണ്ടത്. സാമൂഹിക സ്ഥിതിയായിരിക്കണം മാനദണ്ഡം എന്ന് കോടതി അന്നത്തെ ഉത്തരവിൽ പറഞ്ഞു.


ഉദ്യോഗാർഥികളുടെ മാതാപിതാക്കൾ ജോലിചെയ്യുന്ന സ്ഥാപനങ്ങളിൽ അവര്‍ വഹിക്കുന്ന തസ്തികയും പദവികളും ഉൾപ്പെടെ ക്രീമിലെയർ നിർണയത്തിന് പരിഗണിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു. 2025-ലെ സിവിൽ സർവീസ് ഫലം വന്ന് അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് ഈ വിധി വന്നത്. ഈ ബാച്ചിന്റെ ഫൗണ്ടേഷൻ കോഴ്സ് ഈ ആഴ്ച തുടങ്ങാനിരിക്കയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home