തുടരും നാടിന്റെ ശോഭ


സ്വന്തം ലേഖകൻ
Published on Dec 01, 2025, 12:00 AM | 1 min read
പാലക്കാട്
പൂച്ചിറയിലെ റാബിയുമ്മയെ കാണാനെത്തിയതാണ് ജില്ലാ പഞ്ചായത്ത് പുതുപ്പരിയാരം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ടി ശോഭന. ""ഉമ്മാ വോട്ട് ചെയ്യണേ..നമ്മുടെ ചിഹ്നം...'' അഭ്യർഥന ആവശ്യമില്ലെന്ന് ഓർമപ്പെടുത്തി റാബിയുമ്മയുടെ മറുപടിയെത്തി: ""തിരിച്ചും മറിച്ചൊന്നും പറയില്ല ഞാൻ. ചെയ്യാം ന്റെ മോൾക്ക് വോട്ട്...'' നാടറിയുന്ന, നാടിനെ അറിയുന്ന അഭിഭാഷകയ്‌ക്കൊപ്പം ചേരാൻ ഒരുങ്ങുകയാണ് പുതുപ്പരിയാരം. പട്ടാമ്പി, പാലക്കാട് ഫാസ്റ്റ് ട്രാക്ക് കോടതികളിലെ പോക്സോ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെന്ന നിലയിൽ പ്രശസ്തയാണ് ശോഭന. ബാലസംഘം സംസ്ഥാന കമ്മിറ്റിയംഗം, പുരോഗമന കലാ സാഹിത്യസംഘം ജില്ലാ കമ്മിറ്റിയംഗം, മഹിളാ അസോസിയേഷൻ മുണ്ടൂർ ഏരിയ സെക്രട്ടറി, സിപിഐ എം പുതുപ്പരിയാരം ലോക്കൽ കമ്മിറ്റിയംഗം എന്നീ നിലകളിലുള്ള പ്രവർത്തനപാടവം നാടിന് ഉൗർജമാകുമെന്ന് ഉറപ്പാണ്. നിലവിലെ ജില്ലാ പഞ്ചായത്തംഗം വി കെ ജയപ്രകാശ് നടത്തിയ വികസനങ്ങൾ ശോഭനയിലൂടെ തുടരുകയാണ് എൽഡിഎഫിന്റെ ലക്ഷ്യം. പേഴുംകര വാതകശ്‌മശാനം (1.18 കോടി), ബാംബു വര്‍ക്കേഴ്‌സ് സൊസൈറ്റി കെട്ടിടം (60 ലക്ഷം), ചേരുങ്കാട് ഉന്നതി വികസനം (20 ലക്ഷം), വിളക്കുപാടം കനാല്‍പ്പാലം (20 ലക്ഷം), സ്വാതി നഗര്‍ റോഡ് (10 ലക്ഷം), കാവില്‍പ്പാട് കനാല്‍ ബണ്ട് റോഡ് (20 ലക്ഷം), വാര്‍ക്കോട് റോഡ് (20 ലക്ഷം), മയിലംപുള്ളി –പുളിയംപുള്ളി കൽവര്‍ട്ട്, റോഡ് (20 ലക്ഷം), കാപ്പുകാട് റോഡ് (20 ലക്ഷം), സിബികെഎം സ്‌കൂള്‍ ഗ്രൗണ്ട് (20 ലക്ഷം) റെയില്‍വേ കോളനി ഉന്നതി ഹൈമാസ്റ്റ് ലൈറ്റ് (20 ലക്ഷം), മുട്ടത്തുകുളം (30 ലക്ഷം) എന്നിവ വികസനങ്ങളിൽ ചിലതാണ്.









0 comments